ആലപ്പുഴ ∙ ജില്ലാ സ്റ്റുഡന്റ്സ് പൊലീസ് പ്രൊജക്ട്, ആലപ്പുഴ ടൂറിസം പൊലീസ്, അർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷൻ, ഫോർവേഡ് ക്ലബ്, മോണിങ് വാക്ക് കുട്ടായ്മ, വാടക്കനാൽ നവമാധ്യമ കൂട്ടായ്മ, കാഞ്ഞിരംചിറ സ്പോർട്സ് ഹബ്ബ് എന്നിവയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചും പരിസരവും ശുചീകരിച്ചു. ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡിഷനൽ എസ്പി ഗിൽസൻ മാത്യു, വാടക്കനാൽ വാർഡ് കൗൺസിലർ അംജത് കുമാർ എന്നിവർ പ്രസംഗിച്ചു.
സ്റ്റുഡന്റ്സ് പൊലീസ് കോഓർഡിനേറ്റർ എസ്ഐ എം.എസ്.അസ്ലം, എസ്ഐമാരായ ബേർലി ജോസഫ്, പി.ആർ.രാജീവ്, സ്പെഷൽ ബ്രാഞ്ച് എസ്ഐ പ്രതാപൻ, ടൂറിസം പൊലീസ് എസ്ഐമാരായ പ്രമോദ്, പി.ആർ.രാജേഷ്, അർത്തുങ്കൽ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ബീറ്റ് ഓഫിസർ വി.എച്ച്.അൻസാർ, കോസ്റ്റൽ വാർഡൻ ബിനു, കനാൽ വാർഡ് നവമാധ്യമ കുട്ടായ്മ അംഗം ബോബൻ പള്ളുരുത്തി, കാഞ്ഞിരംചിറ സ്പോർട്സ് ഹബ്ബ് പ്രസിഡന്റ് സുനിൽ ജോർജ് എന്നിവർ ശുചീകരണത്തിൽ പങ്കാളികളായി.
വേർതിരിച്ച മാലിന്യങ്ങൾ നഗരസഭയ്ക്ക് കൈമാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

