ചെങ്ങന്നൂർ ∙ 2018 ലെ പ്രളയത്തിൽ തകർന്ന ശാർങക്കാവ് പഴയ പാലം അച്ചൻകോവിലാറ്റിൽ നിന്നു നീക്കം ചെയ്യുന്നില്ലെന്നു പരാതി. പ്രളയത്തിൽ നിശ്ശേഷം തകർന്ന പാലം അച്ചൻകോവിലാറ്റിൽ വീണു കിടക്കുന്നതു നദിയുടെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. നദിയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളും മരക്കൊമ്പുകളും പാലത്തിൽ തടഞ്ഞു കിടക്കുന്നതു ദുരിതമാകുന്നു.
പ്രദേശത്തു കുളിക്കാനും തുണിയലക്കാനുമൊക്കെ എത്തുന്നവർ ദുർഗന്ധം മൂലം വലയുന്ന സാഹചര്യമാണ്. മഴക്കാലത്ത് വെള്ളം കരയിലേക്കു കയറാനും ഇടയാകുന്നു.
പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഉദ്ഘാടനം നടക്കും.
ഇതിനു മുൻപായി പഴയ പാലം നീക്കം ചെയ്യാൻ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
നഞ്ച് കലക്കി മീൻ പിടിത്തം
അച്ചൻകോവിലാറ്റിൽ ഈയിടെ നഞ്ച് കലക്കി മീൻ പിടിക്കുന്നതു വ്യാപകമാണെന്ന് പരാതി ഉയരുന്നുണ്ട്. സമീപകാലത്ത് 5 തവണ നഞ്ച് കലക്കിയതിനെ തുടർന്നു മീനുകൾ ചത്തു പൊങ്ങിയിരുന്നു.
നാട്ടുകാർ പൊലീസിൽ പരാതി നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

