പൂച്ചാക്കൽ ∙ പഞ്ചായത്ത് ഭരണസമിതിയിൽ ഒരു വീട്ടിൽനിന്ന് രണ്ടു പഞ്ചായത്ത് മെംബർമാർ. പാണാവള്ളി പഞ്ചായത്ത് 10–ാം വാർഡ് വടക്കേവെളിയിൽ എസ്.
രാജേഷും ഭാര്യ എം. രജനിയുമാണു രണ്ടു വാർഡുകളെ പ്രതിനിധീകരിച്ചു പഞ്ചായത്ത് ഭരണസമിതിയിലുള്ളത്. ഇപ്പോഴത്തെ ഭരണസമിതിയിൽ 10–ാം വാർഡിൽ നിന്നും രാജേഷും 11–ാം വാർഡിൽ നിന്നും രജനിയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കോൺഗ്രസ് അംഗങ്ങളായ ഇരുവരും 2010– 2015 കാലയളവിലാണ് ആദ്യമായി പഞ്ചായത്ത് അംഗങ്ങളാകുന്നത്.
10–ാം വാർഡിൽ നിന്നും രാജേഷും 14–ാം വാർഡിൽ നിന്നു രജനിയും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവരുടെയും വീടുകൾ യഥാക്രമം ഇതേ വാർഡുകളിലാണ്.
യുഡിഎഫിന് ഭരണം ലഭിച്ചതോടെ രജനി 24–ാം വയസ്സിൽ പഞ്ചായത്ത് പ്രസിഡന്റും രാജേഷ് ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷനുമായി.
ഇരുകുടുംബങ്ങളും ആലോചിച്ച് 2016ലായിരുന്നു വിവാഹം. അപ്പോൾ രാജേഷ് 11–ാം വാർഡിലെയും രജനി 14–ാം വാർഡിലെയും പ്രതിനിധിയായിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അടുത്തടുത്ത വാർഡുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കുറിയും ഇരുവരും മത്സരത്തിനുണ്ടോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ചേർത്തല കോടതിയിലെ അഭിഭാഷകനായ രാജേഷ് ഡിസിസി അംഗമാണ്. ജില്ലാ പഞ്ചായത്ത് പൂച്ചാക്കൽ ഡിവിഷനിലേക്കും പഞ്ചായത്തിലേക്കും പേര് നിർദേശിക്കപ്പെടുന്നുണ്ട്.
രജനി പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം എസ്എൻ എച്ച്എസ്എസിലെ അതിഥി അധ്യാപികയാണ്. അനവദ്യ, അനിരുദ്ധ് എന്നിവർ മക്കളാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

