മാരാരിക്കുളം∙ പൊട്ടിപ്പൊളിഞ്ഞ റോഡും അപകടാവസ്ഥയിലുള്ള പാലവും; യാത്രാദുരിതം അനുഭവിച്ച് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20–ാം വാർഡ് നിവാസികൾ. കാട്ടൂർ സാരഥി ജംക്ഷനിൽ നിന്നും പടിഞ്ഞാറ് കല്ലുപാലം വരെയുള്ള റോഡാണ് വർഷങ്ങളായി സഞ്ചാര യോഗ്യമല്ലാതെ മാറിയിരിക്കുന്നത്. മഴ പെയ്താൽ റോഡിന്റെ ഭൂരിഭാഗവും വെള്ളക്കുഴികളാകും.
പിന്നീട് പ്രദേശവാസികൾ മണ്ണിട്ട് നികത്തുകയാണ് പതിവ്. തീരദേശത്ത് നിന്നുള്ളവർ ആശ്രയിക്കുന്ന റോഡാണിത്.
റോഡ് അവസാനിക്കുന്ന കല്ലുപാലം കൈവരി ഇല്ലാതെ അപകടകരമായ വിധത്തിലാണ്.
വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ നടന്നുപോകുന്ന കല്ലുപാലം വലിയ അപകടം ഉണ്ടാകും മുൻപേ പുതുക്കിപ്പണിയണം എന്നും റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണം എന്നും ആവശ്യപ്പെട്ട് ഒട്ടേറെ പരാതികൾ നൽകിയിട്ടും അധികൃതർ ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

