ആലപ്പുഴ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഎ) ജില്ലയിലെ പകുതിയിലേറെ വീടുകളിൽ എന്യൂമറേഷൻ ഫോം എത്തിച്ചു. ജില്ലയിൽ ഇതുവരെ 54% എന്യൂമറേഷൻ ഫോമാണു വിതരണം ചെയ്തത്.
1709 ബിഎൽഒമാരാണു ജില്ലയിൽ വിവരശേഖരണം നടത്തുന്നത്. 2025ലെ വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവർക്കും ബിഎൽഒമാർ വീടുകളിലെത്തി എന്യൂമറേഷൻ ഫോമുകൾ നൽകും.
ഇതു പൂരിപ്പിച്ചു തിരിച്ചേൽപിക്കണം.
തിരഞ്ഞെടുപ്പിൽ ബിഎൽഒമാരായി പ്രവർത്തിച്ചു പരിചയമുള്ള മിക്കവരും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതലയിലാണ്. പുതിയ ബിഎൽഒമാർ മൊബൈൽ ആപ്പിന്റെ പ്രവർത്തനം പഠിച്ചു വരുന്നതേയുള്ളൂ. ഇതു കാരണം എന്യൂമറേഷൻ ഫോം വിതരണം അൽപം വൈകിയിരുന്നു.
ഇന്നലെ ജില്ലയ്ക്കു പൊതു അവധി ലഭിച്ചതോടെ ബിഎൽഒമാർ കൂടുതൽ വീടുകൾ സന്ദർശിച്ചു. ഇന്നലെ മാത്രം 14 ശതമാനത്തോളം എന്യൂമറേഷൻ ഫോം വിതരണം ചെയ്യാനായി.
ഫോം വിതരണം വൈകിയതു വിവരശേഖരണത്തെ ബാധിക്കുമെന്ന ആശങ്കയിൽ നടപടി വേഗത്തിലാക്കാൻ ബിഎൽഒമാർക്കു കഴിഞ്ഞ ദിവസം കലക്ടർ അലക്സ് വർഗീസ് നിർദേശം നൽകിയിരുന്നു.
ഫോം വിതരണം മന്ദഗതിയിലാണെന്നു കണ്ടെത്തിയ ബൂത്തുകളിൽ കലക്ടർ മിന്നൽ പരിശോധന നടത്തുന്നുമുണ്ട്. ഹരിപ്പാട്, ചെങ്ങന്നൂർ, ചേർത്തല മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കലക്ടർ പരിശോധന നടത്തി. കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ബിഎൽഒമാർക്കൊപ്പം വീടുകൾ സന്ദർശിക്കുന്ന ‘നൈറ്റ് വാക്ക് വിത്ത് ബിഎൽഒ’ പരിപാടിയും തിരഞ്ഞെടുപ്പു കമ്മിഷൻ നടത്തുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

