മാന്നാർ ∙ അപ്പർകുട്ടനാടൻ പാടശേഖരങ്ങൾ കൃഷിയിറക്കിനു കാലമായി. കാറ്റും മഴയും മാറി കാലാവസ്ഥ നല്ലതായതോടെയാണ് അപ്പർകുട്ടനാട്ടിലെ കർഷകർ വേനൽ കൃഷിക്കായി പാടശേഖരങ്ങളിലെത്തി ഒരുക്കങ്ങൾ തുടങ്ങിയത്.
ആദ്യ ഘട്ടമായി പമ്പിങ്ങിനായി പാടശേഖരങ്ങൾ സജ്ജമാക്കുകയായിരുന്നു. ആളെ നിർത്തിയും മണ്ണുമാന്തിയുടെയും സഹായത്തോടെ പാടശേഖരത്തിലെ പുറംബണ്ട് ബലപ്പെടുത്തി മോട്ടർത്തറയോടു ചേർന്ന ഭാഗത്തെ മിനി ബണ്ടുകൾ ക്രമീകരിച്ച ശേഷമാണ് പമ്പിങ് ആരംഭിക്കുന്നത്. പാടശേഖരത്തിലെ ജലനിരപ്പു താഴ്ന്നതോടെയാണ് ഒട്ടുമിക്ക പാടശേഖരങ്ങളിലും പമ്പിങ് നടപടികൾ തുടങ്ങിയത്.
പമ്പിങ് പൂർത്തിയായി ഒരാഴ്ച കൊണ്ടു നിലമൊരുക്കൽ പൂർത്തിയാകും.
പിന്നീടാകും വിത. മിക്ക പാടശേഖരങ്ങൾക്കും കൃഷിഭവൻ മുഖേന ഗുണനിലവാരമുള്ള നെൽവിത്തുകൾ നേരത്തെ ലഭിച്ചതിനാൽ മുൻവർഷങ്ങളെ പോലെ വിത്തിനായി കർഷകർ നെട്ടോട്ടമോടേണ്ട കാര്യമില്ല. ലഭിച്ച വിത്തുകളിൽ കിളിർക്കാത്തവയുണ്ടായാലേ പ്രശ്നമുണ്ടാവൂ.
മുൻകാലങ്ങളിലെപ്പോലെ വേനൽ മഴ പേടി കാരണം അപ്പർകുട്ടനാട്ടിലെ മിക്ക പാടശേഖരങ്ങളിലും ഇക്കുറി നേരത്തെ കൃഷിയിറക്കുന്നതിനാണ് പാടശേഖരസമിതികളും കർഷകരും ചേർന്ന് പദ്ധതിയിട്ടിരിക്കുന്നത്. ഇത് പ്രത്യേകതയാണെന്ന് കർഷകർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

