ആറാട്ടുപുഴ∙ കായലിൽ പോള നിറയുന്നത് മത്സ്യബന്ധനത്തിന് തടസ്സമാകുന്നു. കായംകുളം കായലിൽ കൊച്ചിയുടെ ജെട്ടി മുതൽ കീരിക്കാട് ജെട്ടി വരെയാണ് പോള നിറഞ്ഞിരിക്കുന്നത്.
ഇത് കാരണം ഈ ഭാഗങ്ങളിലെ ലേല കേന്ദ്രങ്ങളിലേക്ക് മത്സ്യബന്ധന യാനങ്ങൾക്ക് അടുക്കാൻ കഴിയാത്ത അവസ്ഥയാണ്. കായലിൽ വല നീട്ടുന്നതിനും പോള തടസ്സമാകുന്നു. കായലിൽ നിറയുന്ന പോള കടുത്ത വേനലിൽ ഉണങ്ങി ഇല്ലാതാകുകയാണ് പതിവ്.
എന്നാൽ, തുടർച്ചയായി വെയിൽ ഇല്ലാത്ത സാഹചര്യം ഉണ്ടാകുമ്പോൾ ഇവ നശിക്കാത്ത സ്ഥിതിയുണ്ടാകും.
അടിയുന്ന പോള ഒഴുകി മാറാത്ത അവസ്ഥ ആയതിനാൽ മത്സ്യബന്ധനം സുഗമമായ രീതിയിൽ നടക്കുന്നില്ല എന്നാണ് തൊഴിലാളികൾ പറയുന്നത്. ഇടയ്ക്ക് ചെളി അടിയുന്നതും മത്സ്യബന്ധനത്തിന് തടസ്സമാകുന്നുണ്ട്. ഇറിഗേഷന്റെ പരിധിയിൽ ആയതിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക് ചെളി നീക്കം ചെയ്യാൻ കഴിയില്ല.
എന്നാൽ കായലിൽ അടിയുന്ന പോള എങ്കിലും നീക്കം ചെയ്യുന്നതിന് സ്ഥാപനങ്ങൾ തയാറാകണം എന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]