വള്ളികുന്നം ∙ കളഞ്ഞു കിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരിക നൽകി യുവതി. താമരക്കുളം പൈറ്റുംവിളവിട്ടിൽ താജിനയ്ക്ക് ലഭിച്ച, 37000 രൂപ അടങ്ങിയ പഴ്സാണ് ഉടമ സുബിക്ക് തിരികെ നൽകിയത്.
നൂറനാട് പുതിയവിള പറങ്കാംമൂട്ടിൽ പടീറ്റതിൽ സുബി ടിപ്പർ ലോറി ഡ്രൈവറാണ്. കഴിഞ്ഞ ദിവസം കറ്റാനം ജംക്ഷന് സമീപം വാഹനം നിർത്തി കടയിൽ കയറി മടങ്ങിയ സമയത്താണ് സുബിയുടെ പഴ്സ് നഷ്ടപ്പെട്ടത്. തുടർന്ന് ഇതുവഴി വന്ന താജിനയ്ക്ക് പഴ്സ് ലഭിച്ചു.
തുറന്ന് നോക്കിയപ്പോൾ അധികം പണം കണ്ടതോടെ താജിന വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ പഴ്സ് ഏൽപിച്ചു. തുടർന്ന് പൊലീസ് പഴ്സിൽ ഉണ്ടായിരുന്ന ഫോൺ നമ്പറിൽ വിളിച്ച് ഉടമയെ സ്റ്റേഷനിൽ എത്തിച്ച് പഴ്സ് കൈമാറുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]