മാവേലിക്കര ∙ നഗര അതിർത്തിയിലെ കുളങ്ങൾ നാശത്തിലേക്ക്. വെള്ളൂർക്കുളം, തെരുവുക്കുളം എന്നിവയാണു പായൽ മൂടിയും മാലിന്യങ്ങൾ നിറഞ്ഞും നശിക്കുന്നത്.
ബുദ്ധ ജംക്ഷൻ–കല്ലുമല റോഡിൽ റീജനൽ വർക്ഷോപ്പിലേക്കു തിരിയുന്ന ഭാഗത്തുള്ള വിശാലമായ വെള്ളൂർക്കുളം ഒരു കാലത്തു നാടിന്റെ പ്രധാന ജലസ്രോതസ്സായിരുന്നു. കുളത്തിൽ വെള്ളം നിറയുമ്പോൾ പുറത്തേക്കുള്ള ഓടയിലൂടെ വെള്ളം ഒഴുകി കോട്ടത്തോട്ടിലേക്കു വീണു അച്ചൻകോവിലാറ്റിൽ എത്തുമായിരുന്നു.
എന്നാൽ വെള്ളൂർക്കുളം ഇപ്പോൾ പൂർണമായി മാലിന്യം നിറഞ്ഞിരിക്കുകയാണ്.
ആഫ്രിക്കൻ പായൽ നിറഞ്ഞ കുളത്തിലേക്ക് രാത്രി ശുചിമുറി മാലിന്യം കൊണ്ടുവന്നു തള്ളുന്നതും പതിവാണ്. അർധരാത്രിക്കു ശേഷമാണു ശുചിമുറി മാലിന്യം തള്ളുന്നത്.
പായൽ മൂടിക്കിടക്കുന്നതിനാൽ പുറത്തേക്കു മാലിന്യം കാണാനില്ലെങ്കിലും പ്രദേശത്തു അസഹ്യമായ ദുർഗന്ധമാണ്. കുളത്തിൽ വെള്ളം നിറയുമ്പോൾ ശുചിമുറി മാലിന്യം കൂടി ഒഴുകി കോട്ടത്തോട്ടിലേക്കും തുടർന്ന് അച്ചൻകോവിലാറ്റിലേക്കും എത്തുന്നതു പതിവാണ്.
പടിഞ്ഞാറെനട–കൊച്ചിക്കൽ റോഡരികിലെ തെരുവുക്കുളവും പായൽ മൂടി കിടക്കുകയാണ്.
ലീല അഭിലാഷ് നഗരസഭ അധ്യക്ഷയായിരുന്ന സമയത്തു കുളം നവീകരിച്ചു പടവുകൾ പുനർനിർമിച്ചിരുന്നു. എന്നാൽ വർഷങ്ങൾക്കുള്ളിൽ മതിയായ തുടർ പരിപാലനത്തിന്റെ അഭാവത്തിൽ കുളം പായൽ നിറഞ്ഞു മാലിന്യം വലിച്ചെറിയുന്ന ഇടമായി മാറിയിരിക്കുകയാണ്. രണ്ടു കുളങ്ങളും നവീകരിച്ചു ജലസ്രോതസ്സ് നിലനിർത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.
“രാത്രി വെള്ളൂർക്കുളത്തിലേക്കു മാലിന്യം തള്ളുന്നതിനാൽ ദുർഗന്ധം ഏറെയാണ്.
സമീപത്തെ കടകളിൽ പോലും നിൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ശുചിമുറി മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണം.”
അനിൽ, വർക്ഷോപ് ഉടമ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]