ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിലെത്തിയ ചുണ്ടനുകളെ അതതു സ്ഥാനങ്ങളിൽ തന്നെ ജൂറി ഓഫ് അപ്പീൽ നിലനിർത്തിയേക്കും. എങ്കിലും ചാംപ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ആരംഭിക്കുന്ന 19നു ശേഷം പരാതികൾ വിശദമായി പരിശോധിച്ച ശേഷമാകും സ്ഥാനങ്ങൾ അന്തിമമായി തീരുമാനിക്കുക.
വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനെതിരെ ആരോപണങ്ങൾ ഇല്ലാത്തതിനാൽ മത്സര ദിവസം തന്നെ വിജയിയായി പ്രഖ്യാപിച്ചിരുന്നു.പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാമതും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ മൂന്നാമതും നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടൻ നാലാമതും ഫിനിഷ് ചെയ്തതു തൽക്കാലം അംഗീകരിച്ചു.
ലൂസേഴ്സ് ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കാതിരുന്ന മൂന്നു ടീമുകളെ അയോഗ്യരാക്കാനും തീരുമാനമായി.
14 പരാതികളാണു ജൂറി ഓഫ് അപ്പീലിനു മുൻപിൽ എത്തിയത്. ഫൈനലിൽ രണ്ടു മുതൽ നാലു വരെയുള്ള സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത വള്ളങ്ങളിൽ അനുവദനീയമായതിനെക്കാൾ കൂടുതൽ അതിഥി തുഴച്ചിലുകാർ ഉണ്ടെന്നും പനത്തുഴ മാത്രമേ ഉപയോഗിക്കാവൂയെന്ന നിയമം ലംഘിച്ചെന്നുമായിരുന്നു ആരോപണം.
എന്നാൽ ജൂറിക്കു മുൻപിൽ പരാതിക്കാർക്കു തെളിവു ഹാജരാക്കാനായില്ല.
ഒബ്സർവർ, അംപയർ തുടങ്ങിയവരുടെ റിപ്പോർട്ടുകളിലും നിയമലംഘനം കണ്ടെത്തിയില്ല. ഇതോടെയാണു വള്ളങ്ങൾക്കു തൽക്കാലം ഫൈനലിലെ സ്ഥാനങ്ങൾ നൽകാൻ തീരുമാനിച്ചത്.
കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനം. എഡിഎം ആശ സി.ഏബ്രഹാം ചെയർമാനും ജില്ലാ ഗവ.
പ്ലീഡർ, ജില്ലാ ലോ ഓഫിസർ, എൻടിബിആർ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.കെ.സദാശിവൻ, ആർ.കെ.കുറുപ്പ് എന്നിവരടങ്ങിയതാണു ജൂറി ഓഫ് അപ്പീൽ.
ഓഗസ്റ്റ് 30നായിരുന്നു നെഹ്റു ട്രോഫി വള്ളംകളി. 19നു ചാംപ്യൻസ് ബോട്ട് ലീഗ് ആരംഭിക്കുന്ന സാഹചര്യത്തിലാണ് ജൂറി ഓഫ് അപ്പീൽ തീരുമാനം വേഗത്തിലാക്കിയത്.
നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ 9 സ്ഥാനങ്ങളിൽ എത്തിയ ടീമുകളുടെ വിവരങ്ങൾ സിബിഎലിനു നൽകും. യുബിസി കൈനകരി തുഴഞ്ഞ തലവടി ചുണ്ടൻ, ഫ്രൻഡ്സ് ബോട്ട് ക്ലബ് കുട്ടനാട് തുഴഞ്ഞ ജവാഹർ തായങ്കരി, നിരണം ചുണ്ടൻ ഫാൻസ് അസോസിയേഷൻ തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാൻജി എന്നിവയാണ് അയോഗ്യരായ വള്ളങ്ങൾ.
സിബിഎലിലേക്കു യോഗ്യത ലഭിച്ച ചുണ്ടനുകളും ക്ലബ്ബുകളും
വീയപുരം– വില്ലേജ് ബോട്ട് ക്ലബ് കൈനകരി
നടുഭാഗം– പുന്നമട
ബോട്ട് ക്ലബ് മേൽപാടം– പള്ളാത്തുരുത്തി ബോട്ട് ക്ലബ് നിരണം– നിരണം ബോട്ട് ക്ലബ് പായിപ്പാടൻ 1– കുമരകം ടൗൺ ബോട്ട് ക്ലബ് നടുവിലേപറമ്പൻ– ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം കാരിച്ചാൽ– കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് ചെറുതന– തെക്കേക്കര ബോട്ട് ക്ലബ് മങ്കൊമ്പ് ചമ്പക്കുളം– ചങ്ങനാശേരി ബോട്ട് ക്ലബ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]