അധ്യാപക ഒഴിവ്
മാവേലിക്കര ∙ ഗവ.ഗേൾസ് എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രം അധ്യാപക ഒഴിവിലേക്ക് അഭിമുഖം 16ന് ഉച്ചയ്ക്കു 2നു നടക്കും. മാവേലിക്കര ∙ കണ്ടിയൂർ ഗവ.യുപിഎസിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 16നു രാവിലെ 11നു നടക്കും.
താൽക്കാലിക അധ്യാപകർ
എരിക്കാവ് ∙ ഗവ.യുപി സ്കൂളിൽ യുപി എസ്ടി തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 15ന് 10ന് സ്കൂളിൽ നടക്കും.
നഴ്സിങ് ഓഫിസർ ഒഴിവ്
ആലപ്പുഴ∙ ഗവ.ടി.ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സിങ് ഓഫിസർ തസ്തികയിലെ താൽക്കാലിക ഒഴിവിൽ നിയമനം നടത്തുന്നു.
ഓൺലൈൻ ആയി മാത്രമേ അപേക്ഷ സ്വീകരിക്കൂ. 04772282021.
മെറിറ്റ് അവാർഡിന് അപേക്ഷിക്കാം
കായംകുളം∙ നഗരസഭ പ്രദേശത്ത് താമസിക്കുന്ന 2024-25 അധ്യയന വർഷത്തിൽ പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഫുൾ എ പ്ലസ് നേടിയവർക്കും യൂണിവേഴ്സിറ്റി റാങ്ക് നേടിയവർക്കും കായംകുളം അർബൻ സഹകരണ സംഘം മെറിറ്റ് അവാർഡ് നൽകി ആദരിക്കുന്നു. ഇതിനായി മാർക്ക് ലിസ്റ്റിന്റെ പകർപ്പും ആധാർ കാർഡും ഫോട്ടോയും സഹകരണ സംഘത്തിന്റെ ഓഫിസിൽ 25നു മുൻപായി എത്തിക്കണമെന്നു സെക്രട്ടറി ജെ. സ്മിത അറിയിച്ചു.
0479 2445383.
വൈഎംസിഎ വിദ്യാഭ്യാസ അവാർഡിന് അപേക്ഷിക്കാം
ചെന്നിത്തല ∙ വൈഎംസിഎ വിദ്യാഭ്യാസ മെറിറ്റ് അവാർഡിന് ഐസിഎസ്ഇ, സിബിഎസ്ഇ, കേരള പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് നിവാസികളായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 60 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർ മാർക്ക് ലിസ്റ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി, ഫോട്ടോ, പൂർണമായ മേൽവിലാസം എന്നിവ സഹിതം 15ന് വൈകിട്ട് 5ന് മുൻപായി വൈഎംസിഎ സെക്രട്ടറി ജയിൻ ജോർജിനെ സമീപിക്കണം.
ഫോൺ: 94473 26759. വൈഎംസിഎ അംഗങ്ങളുടെ കുട്ടികളിൽ പ്ലസ് 2വിനും മറ്റ് ഉന്നത വിദ്യാഭ്യാസ മേഖലകളിലും ഉയർന്ന മാർക്ക് നേടിയവർക്ക് പ്രത്യേക അവാർഡുകൾ നൽകും.
സ്കോളർഷിപ്: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ∙ കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവരുടെ മക്കൾക്കുളള സ്കോളർഷിപ്പിനു അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ഒക്ടോബർ 15നു മുൻപ് ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫിസിൽ ലഭിക്കണം. 0477–2267751
ഗവ.ഐടിഐയിൽ സ്പോട്ട് അഡ്മിഷൻ
ചെങ്ങന്നൂർ ∙ ഗവ.ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
30നു മുൻപ് അസ്സൽ സർട്ടിഫിക്കറ്റുകൾ, ടിസി, ആധാർ കാർഡ്, ഫീസ്, 4 ഫോട്ടോകൾ എന്നിവയുമായി നേരിട്ട് അപേക്ഷ നൽകി അഡ്മിഷൻ എടുക്കാം. ഓൺലൈൻ അപേക്ഷ നൽകിയവർക്കും പങ്കെടുക്കാം.
0479 2452210, 0479 2953150, 9400952115.
സീറ്റൊഴിവ്
കറ്റാനം ∙ സെന്റ് സ്റ്റീഫൻസ് ഐടിഐയിൽ ഇലക്ട്രിഷ്യൻ ഫിറ്റർ, വെൽഡർ എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 9496232088.
കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് കുടിശിക നിവാരണം
ആലപ്പുഴ∙ കർഷക തൊഴിലാളി ബോർഡിൽ അംശദായം കൃത്യമായി ഒടുക്കാത്തതിനാൽ അംഗത്വം നഷ്ടപ്പെട്ട
തൊഴിലാളികൾക്ക് കുടിശിക തീർപ്പാക്കാൻ അവസരം. 10 വർഷം വരെ കുടിശികയുള്ളവർക്ക് ഡിസംബർ 10നു മുൻപു തുക അടച്ച് അംഗത്വം പുതുക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
0477-2964923.
യുവജന കമ്മിഷൻ ജില്ലാതല അദാലത്ത് 17ന്
ആലപ്പുഴ∙ സംസ്ഥാന യുവജന കമ്മിഷൻ ചെയർപഴ്സൻ എം.ഷാജറിന്റെ അധ്യക്ഷതയിൽ 17നു രാവിലെ 11 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാതല അദാലത്ത് നടത്തും. 18–40 വയസ്സിനും മധ്യേ പ്രായമുള്ളവർക്കു പരാതികൾ സമർപ്പിക്കാം.
0471-2308630
ജില്ലാ സ്പോർട്സ് കൗൺസിൽ തിരഞ്ഞെടുപ്പ് ഒക്ടോബർ 6ന്
ആലപ്പുഴ ∙ ജില്ലാ സ്പോർട്സ് കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 6ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ നടക്കും. 16 ഉച്ചയ്ക്ക് രണ്ടുവരെ നാമനിർദേശപത്രിക സ്വീകരിക്കും.
നാമനിർദേശപത്രിക ജില്ലാ വരണാധികാരിയുടെ ഓഫിസിൽ നിന്നു 15 വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ രാവിലെ 11നും വൈകിട്ട് 5നും ഇടയിൽ ലഭിക്കും. പൂരിപ്പിച്ച നാമനിർദേശ പത്രികകൾ 16ന് ഉച്ചയ്ക്കു 2ന് ഉള്ളിൽ ജില്ലാ വരണാധികാരിയുടെ ഓഫിസിൽ തപാൽ വഴിയോ ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫിസിൽ സ്ഥാപിച്ചിട്ടുള്ള പെട്ടിയിൽ നേരിട്ട് നിക്ഷേപിക്കുകയോ ചെയ്യാം.
രക്തപരിശോധന ക്യാംപ് തുടങ്ങി
കോടുകുളഞ്ഞി ∙ സുവാർത്ത ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ രക്തപരിശോധന ക്യാംപ് തുടങ്ങി.
റവ.ഡോ.എം.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. 20നു സമാപിക്കും.
98463 59097. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]