
ചാരുംമൂട്∙ കാട്ടുപന്നികൾക്കു പിന്നാലെ ചാരുംമൂട്ടിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ രീതിയിൽ മുള്ളൻ പന്നികളും. കഴിഞ്ഞ ദിവസം രാത്രിയിൽ ചുനക്കര, നൂറനാട് പഞ്ചായത്തിലെ തത്തംമുന്ന, പാലമേൽ പഞ്ചായത്തിലെ മറ്റപ്പള്ളി തുടങ്ങിയ ഭാഗങ്ങളിലാണു മുള്ളൻപന്നികളെ നാട്ടുകാർ കണ്ടത്.
തത്തംമുന്നയിൽ വളർത്തുനായയുടെ ശരീരത്തിൽ മുള്ളൻ പന്നിയുടെ മുള്ളുകൾ തറച്ചുകയറി.
ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മുള്ളൻപന്നികൾ കൂടി വ്യാപകമായി ഇറങ്ങിയതോടെ വന്യമൃഗങ്ങളുടെ കേന്ദ്രമായി മാറുകയാണു ഇവിടം. ആറുമാസം മുൻപു മറ്റപ്പള്ളിയിലെ മിക്ക റോഡുകളിലും മുള്ളൻ പന്നിയുടെ മുള്ളുകൾ കാണപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ പുലിമേൽ ഭാഗത്തുകൂടി രണ്ട് മുള്ളൻ പന്നികൾ കടന്നു പോകുന്നതു കണ്ടതായി നാട്ടുകാർ പറയുന്നു. വനംവകുപ്പിന്റെ നിരീക്ഷണം പ്രദേശങ്ങളിൽ വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]