
കായംകുളം∙ കെഎസ്ആർടിസി ബസ് സ്റ്റേഷൻ പുതിയ കെട്ടിട നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായി കന്റീൻ കെട്ടിടം പൊളിച്ച് തുടങ്ങി.
കെട്ടിട നിർമാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
സാങ്കേതികാനുമതി ലഭിക്കുന്നതിന് മണ്ണ്പരിശോധനയും തുടങ്ങി. പുതിയ കെട്ടിടത്തിനായി 10 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.പുതിയതായി നിർമിക്കുന്ന കെട്ടിടത്തിൽ കോഫിബാറിനുള്ള സൗകര്യമുണ്ടാകും.
അതിനാൽ കന്റീനായി പ്രത്യേക കെട്ടിടം ഉണ്ടാകില്ല. കാലപ്പഴക്കത്തിൽ കന്റീൻ കെട്ടിടം അപകട
നിലയിലാണെന്ന് കണ്ടെത്തിയതിനാലാണ് സ്റ്റേഷൻ കെട്ടിട നിർമാണം ആരംഭിക്കുന്നതിന് മുൻപ് തന്നെ പൊളിച്ചുമാറ്റിയത്.
മണ്ണ് പരിശോധനാ ഫലം ഒരു മാസത്തിനുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിനുശേഷം നിർമാണം ടെൻഡർ ചെയ്യുന്ന നടപടികൾ തുടങ്ങും.
യു.പ്രതിഭ എംഎൽഎ നൽകിയ കത്തിനെ തുടർന്ന് 2023 -2024 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
19584 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നിലകളായാണ് കെട്ടിടം നിർമിക്കുന്നത്. ഒന്നാം നിലയിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്, അന്വേഷണ കൗണ്ടർ, റിസർവേഷൻ കൗണ്ടർ, സ്ത്രീകൾക്കായുള്ള വെയിറ്റിങ് ഏരിയ എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ശീതീകരിച്ച ഫാമിലി വെയ്റ്റിങ് മുറി ,സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള താമസ സൗകര്യങ്ങൾ, ശുചിമുറികൾ, ട്രാൻഫോർട്ട് ഓഫിസർ, ഡിപ്പോഎൻജിനീയർ എന്നിവരുടെ ഓഫിസ്, കെഎസ്ആർടിസി ഓഫിസുകൾ, ടിക്കറ്റ് ക്യാഷ് കൗണ്ടറുകൾ, കോഫി ബാർ എന്നിവയാണ് ഒന്നാം നിലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ലിഫ്റ്റ് സൗകര്യവും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും ഡിസൈനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിട നിർമാണത്തിന്റെ ചുമതല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]