
ചെങ്ങന്നൂർ ∙ ‘‘ആലാ അത്തലക്കടവ് പാലത്തിനു സമീപം ആറ്റുതിട്ടയോടു ചേർന്നാണു വീട്. വർഷത്തിൽ രണ്ടു തവണ കിണർ തേകും.
എന്നാലും വെള്ളത്തിനു ചുവയുണ്ട്. അരിച്ചെടുക്കുന്ന വെള്ളം തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാനാകൂ. എങ്കിലു ചേറിന്റെ മണം മാറില്ല.
ആറ്റുതീരത്ത് നിന്നുള്ള ദുർഗന്ധം മൂലം പൊറുതിമുട്ടുകയാണ്. 45 കൊല്ലമായി ഇതാണു സ്ഥിതി’’ കണിയാന്തറയിൽ ലീലാമ്മ തോമസിന്റെ വാക്കുകൾ ഉത്തരപ്പള്ളിയാറിന്റെ തീരത്തെ താമസക്കാരായ ഓരോ വീട്ടമ്മയുടെയും കൂടിയാണ്.ഒഴുക്കു നിലച്ചു കിടക്കുന്ന നദിയിൽ മാലിന്യം തള്ളുന്നതു മൂലം ശുദ്ധജലത്തിനു പെടാപ്പാടുപെടുകയാണു ജനം.
വെൺമണിയിൽ നിന്നുത്ഭവിച്ച് ആലാ, ചെറിയനാട്, പുലിയൂർ പഞ്ചായത്തുകളിലൂടെ ഒഴുകി പാണ്ടനാട് ഇല്ലിമലയിൽ അവസാനിക്കുന്ന,18 കിലോമീറ്റർ ദൂരമുള്ള നദിയുടെ 10 കിലോമീറ്റർ കൈത്തോടിന്റെ രൂപത്തിലാണ്.പുലിയൂർ, ചെറിയനാട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കുളിക്കാംപാലത്തിൽ ആറ് അവസാനിക്കുകയാണെന്നാണ് റവന്യൂവകുപ്പിന്റെ രേഖകളിൽ പറയുന്നത്.
എന്നാൽ തുടർന്നും ആറ് ഉണ്ടെന്നാണ് നദീസംരക്ഷണത്തിനായി പ്രവർത്തിക്കുന്നവരുടെ വാദം. ആറ് മുൻപ് ഒഴുകിയിരുന്നെന്ന് പറയുന്ന സ്ഥലങ്ങളെല്ലാം പട്ടയഭൂമിയായിട്ടാണ് കാണിക്കുന്നതെന്നാണ് റവന്യൂവകുപ്പിന്റെ വാദം. കലക്ടറുടെ നേതൃത്വത്തിൽ പ്രദേശത്തു സന്ദർശനം നടത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]