
വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകൾ സ്കൂൾ തുറക്കും മുൻപ് ഒഴിവു നികത്തും: മന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകൾ സ്കൂൾ തുറക്കുന്നതിനു മുൻപു നികത്തുമെന്നു മന്ത്രി വി.ശിവൻകുട്ടി.സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണത്തിനായി ജില്ലയിലെത്തിയപ്പോഴാണു മന്ത്രി മനോരമ വാർത്തയോടു പ്രതികരിച്ചത്. ആലപ്പുഴയിലെ നാലു വിദ്യാഭ്യാസ ജില്ലകളിലും ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരില്ല. ആലപ്പുഴയും പത്തനംതിട്ടയും ഉൾപ്പെടുന്ന മേഖലയുടെ ചുമതല വഹിക്കുന്ന റീജനൽ ഡപ്യൂട്ടി ഡയറക്ടർ തസ്തികയും ഒഴിഞ്ഞു കിടക്കുകയാണെന്നു മനോരമ വാർത്ത നൽകിയിരുന്നു.
ഈ തസ്തികകളിൽ മേയിൽ തന്നെ നിയമനം നടത്താൻ നടപടിയെടുക്കുമെന്നു മന്ത്രി പറഞ്ഞു.സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജില്ലയിൽ നടക്കാനിരിക്കെ പ്രധാന തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതു സ്കൂൾ പ്രവേശന നടപടികളെയും പ്രവേശനോത്സവം തയാറെടുപ്പുകളെയും ബാധിക്കുന്ന സ്ഥിതിയാണ്. തസ്തികകളിൽ ആളെത്തുന്നതോടെ തയാറെടുപ്പുകൾ ഊർജിതമാകും.