മാവേലിക്കര ∙ ഗവ.ടിടിഐ വളപ്പിൽ അപകടസ്ഥിതിയിൽ നിൽക്കുന്ന കെട്ടിടം അടിയന്തരമായി പൊളിച്ചു നീക്കാൻ സ്കൂൾ പ്രിൻസിപ്പലിനെ ചുമതലപ്പെടുത്തി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ്. ടിടിഐ വളപ്പിൽ അപകടഭീഷണിയായി നിൽക്കുന്ന കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് നാളുകളായി. ഇതു സംബന്ധിച്ചു അധ്യാപക രക്ഷാകർതൃ സമിതി ഉൾപ്പെടെ വിവിധ സംഘടനകൾ നഗരസഭയ്ക്കു നിവേദനം നൽകിയിരുന്നു.
കെട്ടിടം പൊളിക്കുന്നതിനു ടെൻഡർ നടത്താൻ കഴിഞ്ഞ ജൂലൈ 16നു കൗൺസിൽ തീരുമാനിച്ചു. എന്നാൽ ടിടിസി കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന്റെ പരിപാലന ചുമതല നഗരസഭയ്ക്കുണ്ടോയെന്ന സംശയം ഉദ്യോഗസ്ഥരിൽ ചിലർ പ്രകടിപ്പിച്ചതോടെ ടെൻഡർ നടത്തുന്നതും വൈകി.
കെട്ടിടം പൊളിക്കുന്നതു വൈകുന്നതു സംബന്ധിച്ചു പരാതി ഉന്നത അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണു കെട്ടിടം പൊളിച്ചു നീക്കാൻ പ്രിൻസിപ്പലിനെ നിയോഗിച്ച് ഉത്തരവായത്.
കെട്ടിടം പൊളിക്കുന്ന സമയത്തു കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്. കെട്ടിടം പൊളിക്കുന്നതിനുള്ള ലേലം 22നു നടത്താനാണു പ്രാഥമിക നീക്കം. ഇക്കാര്യം ചർച്ച ചെയ്യുന്നതിന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി (എസ്എംസി) എക്സിക്യൂട്ടീവ് യോഗം നാളെ 11നു സ്കൂളിൽ നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]