
ആലപ്പുഴ ജില്ലയിൽ ഇന്ന് (12-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്
∙ 50–60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശും.
∙ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.
വൈദ്യുതി മുടക്കം
പുന്നപ്ര ∙ മരോട്ടിപറമ്പ്, വലിയപറമ്പ് നഗർ, പറവൂർ ബീച്ച്, വെമ്പാലമുക്ക് വടക്ക്, ചക്കിട്ടപറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ഒഴിവുകൾ: അധ്യാപകർ
ആലപ്പുഴ ∙ ഗവ. ആര്യാട് എച്ച്എസ്എസിൽ എച്ച്എസ്എസ്ടി മലയാളം (ജൂനിയർ) ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ നാളെ ഉച്ചയ്ക്ക് 2.30ന് ഓഫിസിൽ എത്തിച്ചേരേണ്ടതാണ്. 9895685365.
ആലപ്പുഴ∙ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. 16ന് രാവിലെ 10ന് മലയാളത്തിനും, ഉച്ചയ്ക്ക് 12 ന് പൊളിറ്റിക്കൽ സയൻസ് വിഷയത്തിലും അഭിമുഖം നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കനോഷ്യൻ കോർപറേറ്റ് മാനേജ്മെന്റ് ഓഫിസിൽ ഹാജരാകണം.
അമ്പലപ്പുഴ ∙ കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, അറബിക്, ഫിസിക്കൽ സയൻസ്, കണക്ക് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരുടെ അഭിമുഖം 16ന് 10ന് സ്കൂൾ ഓഫിസിൽ നടക്കും.
തകഴി ∙ ദേവസ്വം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ കൊമേഴ്സ് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 25ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും.
വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു
നീർക്കുന്നം ∙ ജനസേവിനി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നൽകുന്ന വിദ്യാഭ്യാസ അവാർഡുകൾക്ക് കഴിഞ്ഞ മാർച്ചിൽ പൊതുവിദ്യാലയങ്ങളിൽ നിന്നും പഠിച്ച് ഇറങ്ങിയ 10, പ്ലസ്ടു വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ സ്ഥിര താമസക്കാരും പൊതുവിദ്യാലയങ്ങളിൽ പഠിച്ചവരാകണം അപേക്ഷകർ. ലൈബ്രറിയിൽ 19ന് വൈകിട്ട് 6 വരെ അപേക്ഷ നൽകാം. 9446155544.
ഫിലിം ഫെസ്റ്റിവൽ ഇന്ന്
ആലപ്പുഴ∙ ‘വേണ്ട ലഹരികൾ വേണം വാഴ്ത്തുകൾ’ എന്ന ആശയം മുൻനിർത്തി ആലപ്പുഴ രൂപതാ വിദ്യാലയങ്ങൾ നിർമിച്ച ഹ്രസ്വ ചിത്രങ്ങളുടെ ഫിലിം ഫെസ്റ്റിവൽ ഇന്ന് ആലപ്പുഴ ലിയോ തേർട്ടീൻത് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 27 ടീമുകൾ പങ്കെടുക്കും. ചലച്ചിത്ര നടനും രചയിതാവുമായ രൺജി പണിക്കർ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ രൂപത കോർപറേറ്റ് മാനേജർ ഫാ. നെൽസൺ തൈപ്പറമ്പിൽ അധ്യക്ഷനാകും. മികച്ച ഷോർട്ട് ഫിലിം, സംവിധാനം, രചന, സംഗീതം, മികച്ച നടൻ, നടി എന്നിവയ്ക്ക് കാഷ് അവാർഡുകളും പുരസ്കാരങ്ങളും സമ്മാനിക്കും.
താൽക്കാലിക അധ്യാപകർ
കൃഷ്ണപുരം∙ കാപ്പിൽമേക്ക് തേവലപ്പുറം ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. അഭിമുഖം നാളെ രാവിലെ 11 ന്.
14ന് സൂപ്പർ ക്ലോറിനേഷൻ
ചാരുംമൂട്∙ വാട്ടർ അതോറിറ്റിയുടെ മാവേലിക്കര പിഎച്ച് സെക്ഷൻ ഓഫിസിന്റെ പരിധിയിൽ വരുന്ന താമരക്കുളം പമ്പ് ഹൗസുകളിൽ 14ന് സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ അന്നു രാവിലെ 8 മുതൽ വൈകിട്ട് 6 വരെ താമരക്കുളം പഞ്ചായത്തിലെ 17 വാർഡുകളിൽ ജലവിതരണ പൈപ്പുകൾ തുറന്നുവിടുകയോ പൈപ്പ് വെള്ളം ഉപയോഗിക്കുകയോ ചെയ്യരുതെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
ഡോക്ടർ
മുഹമ്മ ∙ സാമൂഹികാരോഗ്യകേന്ദ്രത്തിൽ രാത്രി ഡ്യൂട്ടി ചെയ്യുന്നതിന് താൽക്കാലിക ഡോക്ടർ നിയമനം നടത്തുന്നു. യോഗ്യത : എംബിബിഎസ്/ടിസിഎംസി റജിസ്ട്രേഷൻ. താൽപര്യമുള്ളവർ ബയോഡേറ്റയോടൊപ്പം തിരിച്ചറിയൽ രേഖ, യോഗ്യത തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടെ മെഡിക്കൽ ഓഫിസർക്ക് 16ന് മുൻപ് അപേക്ഷ സമർപ്പിക്കണം. 9446158930
കീഴ്ശാന്തി
മുഹമ്മ ∙ കായിപ്പുറം പൂജവെളി വിഷ്ണു ക്ഷേത്രത്തിൽ കീഴ്ശാന്തി ഒഴിവിലേക്ക് നിശ്ചിത യോഗ്യതയും പൂജകളിൽ പരിചയവുമുള്ള ശാന്തിമാരിൽനിന്നും അപേക്ഷ ക്ഷണിച്ചു. മാസം 9000 രൂപ ശമ്പളം. അപേക്ഷ 18നകം സെക്രട്ടറി, കായിപ്പുറം പൂജവെളി മഹാവിഷ്ണു ക്ഷേത്രം, മുഹമ്മ പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ നൽകണം. 9495442749