പള്ളാത്തുരുത്തി ∙ ലോട്ടറി വ്യാപാരി പൂക്കൈതയാറ്റിൽ വീണ് മരിച്ചു. കൈനകരി പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കല്ലുപുരയ്ക്കൽ വീട്ടിൽ കെ.എ.മാത്യു ആണ് (പാപ്പച്ചൻ–73) മരിച്ചത്.
വെള്ളിയാഴ്ച രാത്രി 7 മണിയോടെ പള്ളാത്തുരുത്തി പാലത്തിന് സമീപമായിരുന്നു അപകടം. പള്ളാത്തുരുത്തി പാലത്തിന് കിഴക്കേക്കരയിലുള്ള ലോട്ടറി തട്ടിലെ വ്യാപാരം കഴിഞ്ഞ് വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെയായിരുന്നു അപകടം.
സൈക്കിളുമായി പൂക്കൈതയാറ്റിലേക്ക് വീണ പാപ്പച്ചനെ കണ്ടെത്താൻ നാട്ടുകാർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. മൃതദേഹം ശനിയാഴ്ച രാവിലെ പുന്നമടയ്ക്ക് സമീപം മീൻപിടിത്തക്കാരുടെ വലയിൽ ഉടക്കി ലഭിച്ചു.
സംസ്കാരം ഞായറാഴ്ച 4ന് പള്ളാത്തുരുത്തി സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി.
മക്കൾ: നിഷ, ഷൈനി. മരുമക്കൾ: ബോബി, മോനായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]