
ആലപ്പുഴ ∙ കീം പരീക്ഷയുടെ ആദ്യ റാങ്ക് പട്ടികയിൽ മികച്ച റാങ്ക് നേടിയിരുന്ന ആലപ്പുഴ ജില്ലക്കാരായ രണ്ടു പേർക്കും പുതിയ റാങ്ക് പട്ടികയിൽ കൂടുതൽ മികച്ച നേട്ടം. ആദ്യ പട്ടികയിൽ 13 ാം റാങ്ക് നേടിയിരുന്ന ബെംഗളുരുവിൽ താമസിക്കുന്ന ചെന്നിത്തല സ്വദേശി അനന്യ രാജീവ് രണ്ടാം പട്ടികയിൽ ആറാം റാങ്കുകാരിയായി.
ആദ്യ പട്ടികയിലെ 24–ാം റാങ്കുകാരൻ ചെട്ടികുളങ്ങര ഈരേഴ തെക്ക് രമ്യ ഹൗസിൽ ആദിത്യ രതീഷ് 13 പേരെ കൂടി പിന്തള്ളി 11ാം റാങ്ക് നേടി.
ബെംഗളൂരു മർത്താഹളളിയിൽ സ്ഥിര താമസമാക്കിയ അനന്യ രാജീവ് ഐടി മിഷൻ കേരളയുടെ മുൻ ടെക്നോളജി മേധാവി ചെന്നിത്തല ശങ്കരവല്ലൂർ വീട്ടിൽ രാജീവ് പണിക്കരുടെയും ഐഎസ്ആർഒ ബെംഗളൂരു ഗ്രൂപ്പ് ഹെഡ് എം.എൻ. സുമയുടെയും മകളാണ്.
ബെംഗളൂരുവിൽ ജനിച്ചു വളർന്ന അനന്യയുടെ വിദ്യാഭ്യാസം മുഴുവൻ അവിടെയായിരുന്നു.
പത്താം ക്ലാസ് വരെ ദുബായിൽ പഠിച്ച ആദിത്യ പ്ലസ്ടു പഠനത്തിനാണു നാട്ടിലെത്തിയത്. പാലാ ചാവറ പബ്ലിക് സ്കൂളിൽ സിബിഎസ്ഇ സിലബസിൽ ആയിരുന്നു പഠനം.
ബ്രില്യന്റിലെ പരിശീലനവും നേടി. അപ്പൂപ്പൻ രാജൻ പിള്ളയ്ക്കൊപ്പം ചെട്ടികുളങ്ങരയിലെ വീട്ടിലാണു താമസം.
മാതാപിതാക്കളായ രതീഷ് രാജൻ, ടീന മാധവൻ എന്നിവർ ദുബായിലാണ്. സഹോദരൻ: അദ്വൈത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]