
സമരം ഫലംകണ്ടു; നെല്്ല സംഭരണം പുനരാരംഭിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാന്നാർ ∙ കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ കർഷകർ ഉപരോധിച്ചതിനെ തുടർന്ന് മാന്നാർ കുടവെള്ളാരി ബി, വേഴാത്താർ പാടശേഖരങ്ങളിലുണ്ടായിരുന്ന നെല്ല് സംഭരിച്ചു, കിഴിവ് ക്വിന്റലിനു 15 കിലോഗ്രാം വരെയായി.250 ഏക്കർ വരുന്ന കുടവെള്ളാരി ബി പാടത്ത് പകുതി സംഭരണം നടന്ന ശേഷമാണ് നെല്ലെടുക്കാൻ മില്ലുകാർ വിസമ്മതിച്ചത്. നെല്ലിനു ഈർപ്പം കൂടുതലുണ്ടെന്നും നിലവാരം മോശമാണെന്നും ആരോപിച്ചാണ് മില്ലുകാർ കുടവെള്ളാരിയിൽ വരാതെയായത്. ഉദ്യോഗസ്ഥരെ പാടവരമ്പത്ത് തടഞ്ഞതിനെ തുടർന്ന് കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ഇടപെടുകയും തടസ്സപ്പെട്ട നെല്ല് സംഭരണം ഇവിടെ പുനരാരംഭിക്കുകയും ചെയ്തു.കൊയ്ത്ത് കഴിഞ്ഞ് 27 ദിവസം കഴിഞ്ഞാണ് ശേഷിക്കുന്ന നെല്ല് കയറ്റുന്നതിന് മില്ലുടമകളുമായി ധാരണയിലെത്താൻ കഴിഞ്ഞത്. എന്നാൽ കുടവള്ളാരിയിൽ 15 കിലോഗ്രാം വരെ കിഴിവാണ് കർഷകർ നൽകേണ്ടി വന്നത്.
120 ഏക്കർ വരുന്ന മാന്നാർ വേഴത്താർ പാടത്തു നെല്ല് കെട്ടിക്കിടക്കുകയായിരുന്നു. മാന്നാർ കൃഷി ഓഫിസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ കർഷകർ ഉപരോധിച്ചതിനെ തുടർന്നുണ്ടായ നടപടിയിലാണ് ഇവിടത്തെയും നെല്ലെടുത്തത്.നെല്ലിന്റെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിച്ച് അമിത കിഴിവിനുള്ള ശ്രമങ്ങൾ നടത്തി മടങ്ങിപ്പോവുകയാണുണ്ടായത്.തുടർന്ന് പാഡി മാർക്കറ്റിംഗ് ഓഫിസറെത്തി നെല്ല് പരിശോധന നടത്തി സർട്ടിഫൈ ചെയ്തതിനെ തുടർന്നാണ് ക്വിന്റലിനു 8 കിലോഗ്രാം കിഴിവിൽ നെല്ല് സംഭരണം ആരംഭിച്ചത്.തൊഴിലാളി ക്ഷാമം, കൊയ്ത്ത് യന്ത്ര വാടക, ചുമട്ടുകൂലി, വളം, കീടനാശിനികളുടെ വിലയിലുമുണ്ടായ ഇരട്ടി വർധനവ് എന്നിവയ്ക്ക് പുറമേ മില്ലുടമകളുടെ ചൂഷണവും നെൽക്കർഷകരെ കൃഷിയിൽ നിന്നും പിന്നോട്ട് വലിക്കുന്ന നടപടിയാണ്. മില്ലുകാരടക്കം നടത്തുന്ന ചൂഷണത്തിനെതിരെ കൃഷി വകുപ്പ് അധികൃതർ നടപടിയെടുക്കാത്തതു കൊണ്ടാണ് ഇത് ആവർത്തിക്കുന്നതെന്ന് കർഷകർ പറഞ്ഞു.ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പാടശേഖര സമിതികളും കർഷകരും ആവശ്യപ്പെട്ടു.