സജി ചെറിയാൻ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ രാവിലെ എംഎൽഎ ഓഫിസിലെത്തി സന്ദർശകരെ കണ്ടു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലും സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലുമെത്തി തിരഞ്ഞെടുപ്പ് അവലോകനം നടത്തി.
മാധ്യമപ്രവർത്തകരെ കണ്ടു. മരണവീടുകൾ സന്ദർശിച്ചു.
പിതൃസഹോദരൻ തെങ്ങുംതറയിൽ ടി.എ.തോമസ് മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ വസതിയിലേക്കു പോയി.
എബി കുര്യാക്കോസ്
ചെങ്ങന്നൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എബി കുര്യാക്കോസ് ഇന്നലെ രാവിലെ യുഡിഎഫ് നേതാക്കളുമായി ചർച്ച നടത്തി. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സഹായിച്ച പലരെയും കണ്ടു.
കോൺഗ്രസ് പ്രവർത്തകരെ കണ്ടു കാര്യങ്ങൾ വിലയിരുത്തി. തന്റെ വക്കീൽ ഓഫിസിൽ പോയി.
കോടുകുളഞ്ഞിയിൽ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് തിരക്കിൽ ‘മിസ് ചെയ്ത’ സുഹൃത്തുക്കൾ ഉൾപ്പെടെ പലരെയും ഫോണിൽ വിളിച്ചു വിശേഷങ്ങൾ പങ്കുവച്ചു.
മാവേലിക്കര
എം.എസ്.അരുൺകുമാർ
എൽഡിഎഫ് സ്ഥാനാർഥി എം.എസ്.അരുൺകുമാർ ഇന്നലെ രാവിലെ പതിവിലും അൽപം വൈകിയാണ് ഉണർന്നത്.
തുടർന്നു മണ്ഡലത്തിലെ മരണ വീടുകളിലെത്തി . പിന്നീട് തിരഞ്ഞെടുപ്പിന്റെ പ്രചാരണം മൂലം എത്താൻ കഴിയാതിരുന്ന വിവാഹ വീടുകളിലെത്തി ദമ്പതികൾക്ക് ആശംസ നേർന്നു.
വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെയും പാർട്ടി പ്രവർത്തകരെയും കണ്ട് നന്ദി അറിയിച്ചു.
കെ.അജിമോൻ
എൻഡിഎ സ്ഥാനാർഥി കെ.അജിമോൻ നാട്ടിലെ വീടുകൾ സന്ദർശിച്ചു. മരണവീടുകളിലെത്തി അനുശോചനം അറിയിച്ചു.
ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തു. ഉച്ചയ്ക്കു ശേഷം മാവേലിക്കരയിൽ ബിജെപി നിയോജക മണ്ഡലം കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തി. ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണ കൊടുത്തുവിട്ട
ഉപഹാരം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി മണികണ്ഠൻ പിള്ളയിൽ നിന്നും ഏറ്റുവാങ്ങി.
മുത്താര രാജ്
യുഡിഎഫ് സ്ഥാനാർഥി മുത്താര രാജ് രാവിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. പ്രാദേശിക കോൺഗ്രസ്, കെഎസ്യു, യൂത്ത്കോൺഗ്രസ് നേതാക്കളെ കണ്ടു തിരഞ്ഞെടുപ്പ് അവലോകനം നടത്തി.
തിരഞ്ഞെടുപ്പ് ഏകോപനം നടത്തിയ എല്ലാവരെയും കണ്ട് നന്ദി അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ കണ്ടു നന്ദി അറിയിച്ചു.
പ്രചാരണത്തിനിടയിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് ഉന്നയിക്കപ്പെട്ട പരാതികൾ ക്രോഡീകരിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

