ആലപ്പുഴ ∙ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ ജില്ലയിലെ പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞു. പ്രാഥമിക കണക്കിൽ ഇത്തവണ 73.75% പേരാണു വോട്ട് ചെയ്തത്.
കഴിഞ്ഞ തവണ 77.4% ആയിരുന്നു പോളിങ്. അന്തിമ കണക്കുകളിൽ നേരിയ വ്യത്യാസം വന്നേക്കുമെന്ന് അധികൃതർ പറയുന്നു.
ചിലയിടങ്ങളിൽ സംഘർഷമുണ്ടായെങ്കിലും അതു വോട്ടെടുപ്പിനെ ബാധിച്ചില്ല.
ഇന്നലെ വൈകിട്ട് 6 മണി വരെയുള്ള കണക്കിൽ 13,29,368 പേർ വോട്ട് ചെയ്തു. ആകെ 18,02,555 വോട്ടർമാരാണു ജില്ലയിലുള്ളത്.
ആകെയുള്ള 2,085 പോളിങ് ബൂത്തുകളിൽ 1,185 ബൂത്തുകളിലെ വോട്ടെടുപ്പു പൂർത്തിയായപ്പോഴുള്ള കണക്കാണിത്.പ്രാഥമിക കണക്കിൽ ജില്ലാ പഞ്ചായത്തിലെ പോളിങ് ശതമാനം 73.49 ആണ്. ഉയർന്ന പോളിങ് പൂച്ചാക്കൽ ഡിവിഷനിൽ – 81.64.
കുറഞ്ഞ പോളിങ് വെൺമണിയിൽ – 66.31.നഗരസഭകളിൽ ഏറ്റവും ഉയർന്ന പോളിങ് ശതമാനം ചേർത്തലയിലാണ് – 80.97. ഏറ്റവും കുറവ് മാവേലിക്കരയിൽ – 64.89.
ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ തൈക്കാട്ടുശേരിയിലും (82.7) കുറവ് ചെങ്ങന്നൂരിലും (67.89).
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ പോളിങ് ശതമാനം
∙അരൂർ-76.91
∙പൂച്ചാക്കൽ-81.64
∙പള്ളിപ്പുറം-80.45
∙തണ്ണീർമുക്കം-79.41
∙കഞ്ഞിക്കുഴി-81.08
∙ആര്യാട്-77.8
∙പുന്നപ്ര-76.8
∙വെളിയനാട്-73.03
∙ചമ്പക്കുളം-69.9
∙പള്ളിപ്പാട്-71.58
∙മാന്നാർ-68.02
∙മുളക്കുഴ-66.46
∙ചെന്നിത്തല-66.59
∙വെൺമണി-66.31
∙നൂറനാട്-70.59
∙ഭരണിക്കാവ്-70.31
∙കൃഷ്ണപുരം-69.48
∙പത്തിയൂർ-70.95
∙മുതുകുളം-72.73
∙കരുവാറ്റ-74.3
∙അമ്പലപ്പുഴ-77.04
∙മാരാരിക്കുളം-74.04
∙വയലാർ-78.66
∙മനക്കോടം-78.14
2020ലെ വോട്ടിങ് കണക്ക്
∙ആകെ വോട്ടർമാർ-17,82,624
∙വോട്ട് ചെയ്തവർ-13,78,873
ഇത്തവണത്തെ വോട്ടിങ് കണക്ക്
∙ആകെ വോട്ടർമാർ-18,02,555
∙വോട്ടു ചെയ്തവർ-13,29,368
നഗരസഭകൾ, 2020ലെ വോട്ടിങ് ശതമാനം, ഇത്തവണത്തെ വോട്ടിങ് ശതമാനം
∙കായംകുളം-78.09, 72.6
∙മാവേലിക്കര-71.18, 64.89
∙ചെങ്ങന്നൂർ-68.66, 65.52
∙ആലപ്പുഴ-70.74, 66.56
∙ചേർത്തല-83.36, 80.97
∙ഹരിപ്പാട്-76.00, 71.39
ബ്ലോക്ക് പഞ്ചായത്തുകൾ, 2020ലെ വോട്ടിങ് ശതമാനം, ഇത്തവണത്തെ വോട്ടിങ് ശതമാനം
∙വെളിയനാട്-77.68, 74.33
∙ചെങ്ങന്നൂർ-71.50, 67.89
∙ഹരിപ്പാട്-79.73, 74.87
∙തൈക്കാട്ടുശേരി-83.14, 82.7
∙ഭരണിക്കാവ്-75.07, 71.68
∙മുതുകുളം-77.63, 72.86
∙മാവേലിക്കര-72.96, 68.27
∙പട്ടണക്കാട്-81.43, 79.31
∙കഞ്ഞിക്കുഴി-82.33, 79.85
∙ആര്യാട്-79.77, 77.85
∙അമ്പലപ്പുഴ-81.16, 78.75
∙ചമ്പക്കുളം-76.47, 68.86
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

