മാന്നാർ ∙ മുക്കം- വാലയിൽ ബണ്ട് നിർമാണം നിലച്ചിട്ട് 6 മാസം. വേനൽ കൃഷി പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് കർഷകർ.മാന്നാർ കുരട്ടിശേരിയിലെ പാടശേഖരത്തിലെ നാലുതോട്, കുടവെള്ളാരി എ, കുടവെള്ളാരി ബി, കണ്ടങ്കേരി, വേഴത്താർ, അരിയോടിച്ചാൽ, ഇടപ്പുഞ്ച കിഴക്ക്, പടിഞ്ഞാറ് എന്നീ 8 പാടങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് മുക്കം – വാലയിൽ ബണ്ടിന്റെ നിർമാണം വിഭാവനം ചെയ്തത്.മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച 5 കോടി രൂപ ചെലവഴിച്ച് 5.5 കിലോമീറ്റർ നീളത്തിൽ പാടശേഖരങ്ങൾ വഴിയാണ് മുക്കം–വാലയിൽ ബണ്ട് റോഡ് നിർമിക്കുന്നത്.
മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ നിർമാണോദ്ഘാടനം 2023 നവംബർ 7ന് മന്ത്രി പി. പ്രസാദാണ് നിർവഹിച്ചത്.
വർഷം രണ്ടായിട്ടും നിർമാണം ഒന്നുമായില്ല. 1.5 കിലോമീറ്റർ ദൈർഘ്യത്തിൽ മാത്രം ബണ്ടിന്റെ ഉയരം കൂട്ടാനും സംരക്ഷണഭിത്തി കെട്ടാനുമാണ് കഴിഞ്ഞത്.
5 കലുങ്കുകൾ നിർമിക്കേണ്ട സ്ഥാനത്ത് മീൻകുഴിവേലി, വട്ടപണ്ടാരി കലുങ്കുകൾ മാത്രമായി നിർമാണം ഒതുങ്ങി.
ഇപ്പോൾ 6 മാസമായി നിർമാണം നിലച്ചു കിടക്കുകയാണ്. നിർമാണ പ്രവർത്തനങ്ങൾ നിലച്ചത് വരുന്ന വേനൽ കൃഷിയൊരുക്കങ്ങൾക്കു തടസ്സമാണ്. പരുത്തിപ്പള്ളി കടവിൽ നിന്നും പടിഞ്ഞാറോട്ടു ഒരു മുച്ചക്രവാഹനത്തിനു പോലും പോകാനാവാത്ത അവസ്ഥയാണ്.
പല തവണ നിർമാണം മുടങ്ങിയപ്പോൾ മന്ത്രി സജി ചെറിയാൻ ഇടപെട്ട് വീണ്ടും നിർമാണം തുടങ്ങിയിരുന്നു.
സർക്കാർ തലത്തിലുള്ള കടലാസ് ജോലികൾ യഥാക്രമം നീങ്ങാത്തതാണ് പണി മുന്നോട്ടു പോകുന്നതിന് തടസ്സമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ വർഷമാദ്യം നിർമാണം നിർത്തിവച്ചപ്പോൾ മന്ത്രിമാരായ സജി ചെറിയാന്റെയും പി.
പ്രസാദിന്റെയും നേതൃത്വ ത്തിൽ ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, കരാറുകാരൻ എന്നിവരെ തിരുവനന്തപുരത്ത് വിളിപ്പിച്ച് യോഗം ചേർന്ന് ധാരണയായി വീണ്ടും നിർമാണം തുടങ്ങിയെങ്കിലും അതും അധികം നീണ്ടില്ല. അന്ന് ചർച്ചയിൽ ധാരണയായ കാര്യങ്ങൾ പാലിക്കപ്പെടാതിരുന്നതിനാൽ കരാറുകാരൻ ഏപ്രിൽ ആദ്യം നിർമാണം നിർത്തി.
എസ്റ്റിമേറ്റിൽ വരുത്തിയ ഭേദഗതികൾക്ക് അംഗീകാരം ലഭിക്കുന്നതിലുള്ള കാലതാമസമാണ് പ്രവൃത്തികൾ നിർത്തിവയ്ക്കാൻ കാരണമെന്ന് പറഞ്ഞൊഴിയുകയാണ് അധികൃതർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]