കലവൂർ ∙ പാതിരപ്പള്ളി ലവൽ ക്രോസിൽ അപകടങ്ങൾ പതിവാകുന്നതായി പരാതി. ക്രോസിലെ റോഡിൽ നിന്നു റെയിൽ പാളം ഉയർന്നു നിൽക്കുന്നതും മെറ്റലുകൾ ഇളകിയതുമാണ് അപകടത്തിന് വഴിയൊരുക്കുന്നത്.
ഇരുചക്ര വാഹനങ്ങൾ പാളം കടക്കുമ്പോൾ വാഹനത്തിന്റെ ടയർ തെന്നിയാണ് പലപ്പോഴും യാത്രക്കാർ വീഴുന്നത്. ചിലപ്പോഴൊക്കെ പ്രദേശവാസികളുടെ സഹായത്തോടെയാണ് ഇരുചക്ര വാഹന യാത്രക്കാർ ലവൽ ക്രോസ് കടക്കുന്നത്.
പാതിരപ്പള്ളി മുതൽ തീരദേശ പാത വരെ ഒന്നര കിലോമീറ്റർ റോഡിലാണ് ഈ അപകടക്കെണി.
തീരദേശവാസികളും വിദ്യാർഥികളും അടക്കം ദേശീയ പാതയിലേക്കെത്താൻ ആശ്രയിക്കുന്ന റോഡായതിനാൽ ക്രോസിലെ ഈ സ്ഥിതി വെല്ലുവിളിയാകുന്നുണ്ട്. എത്രയും വേഗം റോഡിന്റെ ഈ ഭാഗം ടാർ ചെയ്ത് പാളം റോഡിനൊപ്പമാക്കി അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]