കാലാവസ്ഥ
∙ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത.
∙ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.
അസിസ്റ്റന്റ് പ്രഫസർ
ചേർത്തല∙ ഐഎച്ച്ആർഡിയുടെ കോളജ് ഓഫ് എൻജിനീയറിങ്ങിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, മാത്സ്, എംസിഎ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രഫസർമാരുടെ ഒഴിവുണ്ട്.
ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ രാവിലെ 10നു കോളജ് ഓഫിസിൽ നേരിട്ടെത്തണം. ഫോൺ: 9447509581, 9847547127.
വെബ്സൈറ്റ്: www.cectl.ac.in.
സ്കിൽ സെന്റർ ട്രെയ്നർ നിയമനം
ആലപ്പുഴ∙ സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ പ്രവർത്തനം ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററുകളിലേക്കു സ്കിൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്ററുടെ കാര്യാലയത്തിൽ 12നു രാവിലെ 10ന് അഭിമുഖം നടത്തും.
വിവരങ്ങൾക്കായി ssaalappuzha.blogspot.com എന്ന ബ്ലോഗ് സന്ദർശിക്കണം. ഫോൺ: 0477-2239655.
ബി ടെക് സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ ∙ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പുളിങ്കുന്ന് എൻജിനീയറിങ് കോളജിലെ ബി ടെക് വിവിധ ബ്രാഞ്ചുകളിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും.
കുസാറ്റ്, ക്യാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പങ്കെടുക്കാം. 11ന് രാവിലെ 9.30 മുതൽ 10.30 വരെ കോളജ് ഓഫിസിൽ റജിസ്ട്രേഷൻ നടത്തണം.
ഫോൺ: 9447706426, 04772707500.
സീറ്റൊഴിവ്
ആലപ്പുഴ∙ പുന്നപ്ര കേപ് ക്യാംപസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ (ഐഎംടി) 2025-2027 വർഷത്തേക്കുള്ള ഫുൾടൈം എംബിഎ പ്രോഗ്രാമിലേക്ക് ഒഇസി, എസ്സി, എസ്ടി, ജനറൽ സീറ്റിലും ഏതാനും ഒഴിവുകളുണ്ട് 0477 2267602, 9946488075, 9188067601, 9747272045 www.imtpunnapra.org
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]