
കായംകുളം∙ ഏവുർ മുട്ടം റോഡിൽ മത്സ്യമാർക്കറ്റിന് സമീപം ബസാർ പാലം നവീകരണത്തോടെ കൂടുതൽ അപകടാവസ്ഥയിലായി. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകൾ ഉയർത്തിയതോടെ പാലത്തിന്റെ കൈവരിയും നടപ്പാതയും തമ്മിലുള്ള ഉയരം ഗണ്യമായി കുറഞ്ഞതാണ് അപകടാവസ്ഥ വർധിപ്പിക്കുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്.നടപ്പാതയിൽ നിന്ന് കഷ്ടിച്ച് ഒരടി ഉയരമാണ് കൈവരിക്കുള്ളത്. കാൽനടയാത്രക്കാരെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നത്.
നടപ്പാതയുടെ ഉയരം കൂട്ടിയതനുസരിച്ച് മുകളിലെ കൈവരിയുടെയും ഉയരം കൂട്ടേണ്ടതായിരുന്നു.
പാലത്തിൽ ഇതേ അവസ്ഥ തുടർന്നാൽ അത് പല ദുരന്തങ്ങൾക്കും കാരണമാകുമെന്ന് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ മേഖലാ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇപ്പോഴുള്ള കൈവരിക്ക് മുന്നിൽ ഇരുമ്പ് ഗ്രില്ല് സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ പ്രസിഡന്റ് ഒ.അബ്ദുൽഹമീദ്, ജനറൽ സെക്രട്ടറി സുമേഷ് കുമാർ, ഭാരവാഹികളായ നിഹാസ് അബ്ദുൽ അസീസ്, താഹാ കുഞ്ഞ്, നസീബ് ഖാൻ, സ്വപ്ന സജികുമാർ, സി.എസ്.സുനിതാ എന്നിവർ പൊതുമരാമത്ത് പാലം വിഭാഗം അസിസ്റ്റന്റ് എൻജിനീയർക്ക് നിവേദനം നൽകി.നടപ്പാത പുനരുദ്ധരിച്ചതോടെ യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]