
ഇന്ത്യൻ പട്ടാളക്കാർ, ഭാരതം നക്ഷത്രം; തിരുവമ്പാടിയിൽ സുദർശന മന്ത്രാർച്ചന
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ ∙ ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഇന്ത്യൻ സൈനികർക്കായി വഴിപാട്. ഇന്ത്യൻ പട്ടാളക്കാർ, ഭാരതം നക്ഷത്രം എന്ന പേരിൽ സുദർശന മന്ത്രാർച്ചനയാണു വഴിപാടായി നടത്തിയത്. ശത്രുവിജയത്തിനുള്ള പൂജയാണിത്.ആലപ്പുഴ മുനിസിപ്പൽ ഓഫിസ് വാർഡിൽ യമുനയിൽ എസ്.കരിയപ്പയാണു പൂജ നടത്തിയത്. കരിയപ്പയുടെ വീട്ടിൽ രണ്ടു പേർ സൈനിക ജോലി ചെയ്തവരാണ്.
പിതാവ് സദാശിവൻ നായർ 1961ലെ ഇന്ത്യ– പാക് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. പിതാവ് സൈന്യത്തിലായിരുന്നതിനാൽ ഫൈസാബാദിൽ സൈനിക ആശുപത്രിയിലാണു കരിയപ്പ ജനിച്ചതും. സഹോദരൻ എസ്.ഹരികുമാർ സിഐഎസ്എഫ് എസ്ഐയാണ്.തിരുവമ്പാടി ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാരനാണു കരിയപ്പ. അതിർത്തിയിലെ പ്രശ്നങ്ങളെക്കുറിച്ചു വാർത്തകൾ കണ്ടപ്പോൾ പൂജ വഴിപാട് നടത്തുകയായിരുന്നെന്നു കരിയപ്പ പറഞ്ഞു.