കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വർക്കർ, ഹെൽപർ ഒഴിവ്
ആലപ്പുഴ∙ മുതുകുളം ഐസിഡിഎസ് പദ്ധതി പരിധിയിലുളള കണ്ടല്ലൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിലുള്ളതും അടുത്ത മൂന്നു വർഷങ്ങളിൽ ഉണ്ടാകുന്നതുമായ വർക്കർ, ഹെൽപർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
18നും 46നും മധ്യേ പ്രായമുള്ള അർഹരായ വനിതകൾക്ക് അപേക്ഷിക്കാം. അവസാന തീയതി: 22.
വിവരങ്ങൾക്കു മുതുകുളം ബ്ലോക്ക് ഓഫിസ് വളപ്പിലുള്ള ശിശുവികസന പദ്ധതി ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 9188959692.
നേത്ര പരിശോധനാ ക്യാംപ് 19ന്
ഹരിപ്പാട് ∙ നഗരസഭ 21–ാം വാർഡ് സൗഭാഗ്യ റസിഡന്റ്സ് അസോസിയേഷനും ചൈതന്യ കണ്ണാശുപത്രിയും ചേർന്നുനടത്തുന്ന സൗജന്യ നേത്ര പരിശോധനാ ക്യാംപ് 19നു 8.30നു വെട്ടുവേനി 205–ാം നമ്പർ എസ്എൻഡിപി ശാഖാ യോഗം കുമാരനാശാൻ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]