
എടത്വ ∙ ജനങ്ങൾക്ക് ഭീഷണിയായി ഏതു നിമിഷവും തകർന്നു വീഴാവുന്ന എടത്വ ജലഅതോറിറ്റിയുടെ ഉപരിതല ടാങ്ക്. 50 മീറ്ററിൽ കൂടുതലാണ് 2.5 ലക്ഷം ലീറ്റർ കൊള്ളുന്ന ടാങ്കിന്റെ ഉയരം.
വാർപ്പിന്റെ കമ്പി വരെ ദ്രവിച്ച് സിമന്റ് പോലും ഇല്ലാത്ത അവസ്ഥയിലാണ് ഉപരിതല ടാങ്ക്. ഇതിന്റെ താഴെ രണ്ടു നിലകളിലായിട്ടായിരുന്നു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെയും, അസി. എൻജിനീയറുടെയും കാര്യാലയം.
ജീവനക്കാരുടെ സുരക്ഷയെ കരുതി 5 വർഷം മുൻപ് ഈ കാര്യാലയങ്ങളുടെ പ്രവർത്തനം എടത്വ ബിഎസ്എൻഎൽ കെട്ടിടത്തിലേക്ക് മാറ്റി. എന്നാൽ ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന ടാങ്ക് പൊളിച്ചു മാറ്റി പുതിയത് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
ഇവിടെ ആകെയുള്ളത് കുഴൽ കിണറിൽ നിന്നും വെള്ളം പമ്പിങ് നടത്തി ടാങ്കിലേക്ക് കയറ്റുന്ന ഓപ്പറേറ്റർ മാത്രമാണ് ഉള്ളത്.
ടാങ്ക് തകർന്നാൽ 150 മീറ്റർ ചുറ്റളവിലെങ്കിലും നാശം സംഭവിക്കും. ടാങ്കിൽ നിറയ്ക്കുന്ന വെള്ളം കൂടുതലായാൽ പുറത്തേക്ക് ഒഴുകി പോകേണ്ട ഓവർ ഫ്ലോ പൈപ്പ് ഒടിഞ്ഞ് തൂങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു.
താഴെ വീണാൽ വൈദ്യുത ലൈനിലേക്കു വീഴും. ഇപ്പോൾ കമ്പി ഉപയോഗിച്ച് ജനൽ കമ്പിയിലേക്കു പിടിച്ചു കെട്ടിയിരിക്കുകയാണ്.
എന്നിട്ടും അധികൃതർ മൗനം പാലിക്കുകയാണ്.
എടത്വ ടൗൺ അടക്കം 4000 ൽ പരം കുടുംബങ്ങൾക്ക് ഇവിടെ നിന്നുള്ള വെള്ളം ആണ് വിതരണം ചെയ്യുന്നത്.10 വർഷത്തിലേറെയായി ക്ലോറിനേഷൻ പോലും ഇല്ലാതെയാണ് വെള്ളം വിതരണം ചെയ്യുന്നത്. ടാങ്കിന്റെ മുകളിലേക്കും, അസി.എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിലേക്കും കയറുന്ന കോണിപ്പടികൾ 10 വർഷം മുൻപു തന്നെ ദ്രവിച്ചു വീണു. പിന്നീട് ഇരുമ്പു ആംഗിൾ അയൺ കൊണ്ട് കോണിപ്പടി നിർമിച്ചു.
അതു ദ്രവിച്ചതോടെ ശുദ്ധീകരണം പോലും നടത്താതെ കുഴൽ കിണറിൽ നിന്നുള്ള വെള്ളം നൽകുന്നത്. ഇപ്പോൾ തിരുവല്ലയിൽ നിന്നുള്ള വെള്ളം എത്തുന്നില്ല.
സമാന്തര ശുദ്ധജല വിതരണം നടത്തിയ ശേഷം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം എന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]