
പൂച്ചാക്കൽ ∙ മാക്കേക്കവല ജപ്പാൻശുദ്ധജല വിതരണ പ്ലാന്റിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ ഉപയോഗമില്ലാതെ നശിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.10 വർഷം മുൻപ് ശുദ്ധജലപ്ലാന്റ് പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ ക്വാർടേഴ്സും നിർമിച്ചതാണ്.
ഇരുനിലകളിലുള്ള രണ്ടു കെട്ടിടങ്ങളാണ് മാക്കേക്കവല – തൈക്കാട്ടുശേരി റോഡരികിലുള്ളത്. വൈദ്യൂതീകരണ – പ്ലമിങ്ങ് ജോലികളെല്ലാം പൂർത്തിയാക്കിയതാണ്.
എന്നാൽ ഇപ്പോൾ പലതും നശിച്ചു. വർഷങ്ങളായി ആരും ഉപയോഗിക്കുന്നില്ല.
ജീവനക്കാർക്ക് ക്വാർട്ടേഴ്സ് ആവശ്യമില്ലെന്നതാണ് പ്രധാന കാരണം.
ഇപ്പോൾ ക്വാർടേഴ്സ് കെട്ടിടവും പരിസരവും കാടുപിടിക്കുകയാണ്. 5 പഞ്ചായത്തുകൾ ഉൾപ്പെടുന്ന തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് നിവാസികൾ ശുദ്ധജലവുമായി ബന്ധപ്പെട്ട അപേക്ഷ നൽകൽ, പരാതി പരിഹാരം, ബിൽ അടയ്ക്കൽ തുടങ്ങിയവയ്ക്ക് കിലോമീറ്ററുകൾ താണ്ടി ചേർത്തല നഗരത്തിൽ പോകേണ്ട
അവസ്ഥയാണ് ഇപ്പോൾ. അതിനെല്ലാം മാക്കേക്കവലയിൽ സൗകര്യം ഒരുക്കണമെന്ന ആവശ്യവും അധികൃതർ പരിഗണിച്ചിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]