
എടത്വ ∙ കരാർ ഏറ്റെടുത്ത് ഒന്നര വർഷം കഴിഞ്ഞിട്ടും റോഡിന്റെ നിർമാണം നടത്തിയില്ലെന്നു പരാതി. എടത്വ പഞ്ചായത്ത് രണ്ടാം വാർഡ് തായങ്കരി പുത്തൻപറമ്പ് പടി മുതൽ കേളക്കൊമ്പ് പടി വരെയുള്ള റോഡിന്റെ നിർമാണമാണ് നടക്കാത്തത്.
300 മീറ്റർ റോഡ് ഉയർത്തി ടാറിങ് നടത്താനും 800 മീറ്റർ ജിഎസ്പി ഉപയോഗിച്ച് റോഡ് ഉയർത്താനുമാണ് കരാർ നൽകിയത്. ഇതിനായി 20 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ചത്.
2023 ഡിസംബറിൽ ഏറ്റെടുത്തതാണ്. 2024 ജനുവരിയിൽ നിർമാണം ആരംഭിച്ചെങ്കിലും ഇടയ്ക്കു നിലച്ചു.
നാട്ടുകാർ ചോദിക്കുമ്പോൾ ഉദ്യോഗസ്ഥർ സ്ഥിരമായി ഇല്ലാത്തതിനാൽ താമസം നേരിടുന്നു എന്നാണ് കരാറുകാരൻ പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]