
തകഴി ∙ വാഹനം എത്താൻ റോഡില്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എടുത്തുകൊണ്ടുപോയ ഗൃഹനാഥൻ വഴിമധ്യേ മരിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് തകഴി കുന്നുമ്മ കാട്ടിൽ മധുവിനെ (67) തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിൽ നിന്ന് കുന്നുമ്മ വരെയുള്ള 750 മീറ്റർ എടുത്തുകൊണ്ടു പോയത്.
അവിടെനിന്നു വാഹനത്തിൽ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.ഈന്തപ്പഴം വിറ്റു കുടുംബം പുലർത്തിയിരുന്ന ആളാണ് മധു. ഭാര്യ: ജിജി ഭായി.
മക്കൾ: ലക്ഷ്മി, അനഘ. മരുമകൻ: റിജോ.തകഴി പഞ്ചായത്ത് 11ാം വാർഡിൽ കൊല്ലനാടി പാടശേഖരത്തിന്റെ പുറംബണ്ടിലാണ് മധുവിന്റെ വീട്.
ഇവിടേക്ക് റോഡിന് വേണ്ടി 2021 മുതൽ ശ്രമങ്ങൾ നടക്കുന്നതാണ്.
മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും നിവേദനം നൽകിയിട്ടും ഫലംകണ്ടിട്ടില്ല. നാട്ടുകാർ നിർമിച്ച താൽക്കാലിക പാലത്തിലൂടെയാണ് മധുവിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചത്.
പ്രദേശവാസികൾ ചേർന്നു രാത്രി തന്നെ താൽക്കാലിക പാലം നിർമിക്കുകയായിരുന്നു.അടയ്ക്കാമരവും മുളയും ഉപയോഗിച്ച് നിർമിച്ച പാലത്തിന് മേലെ വാടകയ്ക്ക് എടുത്ത ഇരുമ്പ് ഷീറ്റും ഇറക്കി. എട്ടിൽപീടിക മുതൽ കൂലിപ്പറമ്പ് വരെ യാത്ര തീർത്തും ദുരിതപൂർണമാണെന്നു നാട്ടുകാർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]