
തുറവൂർ ∙ അരൂർ – തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി റോഡിന്റെ ഇരുഭാഗത്തും നിർമിക്കുന്ന കാന നിർമാണം പുരോഗമിക്കുന്നു. മേൽപാലത്തിന്റെ പണി തുടങ്ങുന്നതിനു മുൻപ് തന്നെ കാനയും സർവീസ് റോഡും നിർമിക്കേണ്ടതായിരുന്നു.
അങ്ങനെ ചെയ്തിരുന്നെങ്കിൽ 68 ശതമാനത്തിലേറെ ഉയരപ്പാതയുടെ നിർമാണം പൂർത്തിയാക്കിയ ഘട്ടത്തിൽ ജനങ്ങളും അധികാരികളും നേരിടുന്ന പല വിധ പ്രതിസന്ധികളും ഇല്ലാതാകുമായിരുന്നു. സർവീസ് റോഡിന്റെ ശോച്യാവസ്ഥ മൂലം ദേശീയപാത അനുദിനം ദുരിത പാതയായി. 12.5 കിലോ മീറ്റർ പാതയിൽ 4.5 കിലോമീറ്റർ മാത്രമാണ് ദേശീയപാതയുടെ ഇരുവശങ്ങളിലും കാന നിർമാണം പൂർത്തിയായത്.
മഴക്കാലത്ത് കനത്ത വെള്ളക്കെട്ടുമൂലം ദേശീയ പാതയിലെ യാത്ര വഴി മുട്ടുന്നു.
ഈ ഘട്ടത്തിലാണ് റോഡിന്റെ ഇരു ഭാഗത്തും വിശാലമായ കാന നിർമാണം തുടങ്ങിയത്. മഴ കനത്തതോടെ തകർന്ന സർവീസ് റോഡിലും നിർമാണം പാതിവഴിയിലായ കാനകളിലും വെള്ളം കെട്ടി നിൽക്കുകയാണ്.
ഇതെല്ലാം യഥാസമയം നീക്കം ചെയ്യാൻ ശ്രമം തുടങ്ങി. അരൂർ പഞ്ചായത്തിൽ ഇത്തരത്തിൽ കാനയിൽ നിന്നും വെള്ളം ഒഴുക്കി വിടാൻ നാട്ടുതോടുകളിലേക്ക് പൈപ്പുകൾ സ്ഥാപിച്ചു തുടങ്ങി.അരൂർ പഞ്ചായത്തിൽ 6 സ്ഥലത്താണ് കാനയിൽ നിന്നും തോടുകളിലേക്കും ജലാശയങ്ങളിലേക്കും പൈപ്പിടുന്നത്.
തൂണുകളുടെ നമ്പർ അടിസ്ഥാനപ്പെടുത്തിയാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. എഴുപുന്ന പഞ്ചായത്തിൽ പില്ലർ 208,181,186,155, കോടംതുരുത്ത് പഞ്ചായത്തിൽ പില്ലർ 252 എന്നിവിടങ്ങളിൽ പഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടില്ല.
ഇടറോഡുകൾ പൊളിച്ചാണ് ഇതുവഴി തോടുകളിലേക്കു പൈപ്പ് സ്ഥാപിച്ച് കാനയിലെത്തുന്ന വെള്ളം ഒഴുക്കിവിടുന്നത്. ഇതിനായി ദേശീയപാത അധികാരികളുടെ നിർദേശ പ്രകാരം കരാർ കമ്പനി പൈപ്പുകൾ സ്ഥാപിക്കാൻ കുഴിക്കുന്ന ഇടറോഡുകൾ ടൈൽ വിരിച്ച് സഞ്ചാര യോഗ്യമാക്കുമെന്നാണ് അധികൃതർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]