അമ്പലപ്പുഴ ∙ സംസ്ഥാന രൂപീകരണത്തിനു ശേഷം വി.എസ്. അച്യുതാനന്ദന്റെ സാന്നിധ്യമില്ലാത്ത നിയമസഭ തിരഞ്ഞെടുപ്പാണ് ഇന്നു നടക്കുന്നത്.
എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും പറവൂരിലെ വേലിക്കകത്ത് വീട്ടിൽ നിന്ന് പറവൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെത്തി വോട്ടു ചെയ്യുക പതിവായിരുന്നു. 2019 ഒക്ടോബറിൽ പുന്നപ്ര വയലാർ വാർഷികം കഴിഞ്ഞ് പറവൂരിൽ നിന്ന് തിരികെ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് വി.എസ്.രോഗബാധിതനായത്.
അതിനുശേഷം നടന്ന പഞ്ചായത്ത്, ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അദ്ദേഹത്തിന് വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ കുടുംബം എല്ലാ തിരഞ്ഞെടുപ്പുകളിലും പറവൂരിലെത്തി വോട്ടു ചെയ്തു വരുന്നു.
2025 ജൂലൈ 21നാണു വിഎസ് ഓർമയായത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

