
ആലപ്പുഴ ജില്ലയിൽ ഇന്ന് (09-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ വിവിധ സ്ഥലങ്ങളിൽ മിന്നലിന്റെ അകമ്പടിയോടെ നേരിയതും ഇടത്തരവുമായ മഴയ്ക്ക് സാധ്യത.
∙തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് .
∙പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാം.
അഭിമുഖം 11ന്
ആലപ്പുഴ∙ ജില്ലയിൽ കുടുംബശ്രീയുടെ പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനു യോഗ്യരായ പബ്ലിക് റിലേഷൻസ് ഇന്റേണിനെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുന്നു. വിശദമായ ബയോഡേറ്റ, സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ എന്നിവ സഹിതം കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ 11നു വൈകിട്ട് 3ന് അഭിമുഖത്തിനു ഹാജരാകണം. ഫോൺ: 0477-2254104.
പരിശീലനം
ആലപ്പുഴ∙ ജില്ലാ ആരോഗ്യവകുപ്പിന്റെ ക്ഷയരോഗ നിവാരണ ബോധവൽക്കരണ ക്യാംപെയ്നിന്റെ ഭാഗമായി നടത്തുന്ന അക്ഷയമക്ഷരം പരിപാടിയുടെ ഭാഗമായി സാക്ഷരത പ്രേരക്, കോഴ്സ് കോ ഓർഡിനേറ്റർമാർ എന്നിവർക്ക് ഓൺലൈൻ പരിശീലനം നൽകി. ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ രജനി ക്ലാസ് നയിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.വി.രതീഷ്, അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ ലേഖ, ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ ത്രിവേണി, ത്രിവേണി ജംക്ഷൻ, മട്ടാഞ്ചേരി, ഷൈനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙ ടൗൺ സെക്ഷനിലെ വീരയ്യ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9.00 മുതൽ 2.00 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ കളരി, വിയാനി, സ്നേഹഭവൻ, പൗർണമി, ഫിഷ് ലാൻഡ്, പൂമീൻ പൊഴി, ലൗലാൻഡ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ ∙ ആർഎസ്എ ഐസ്, അസാ ഐസ്, ജിബി ഐസ്, വളഞ്ഞവഴി, കാക്കാഴം, കാക്കാഴം സൗത്ത് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
ചെങ്ങന്നൂർ ∙ ബിഎസ്എൻഎൽ, കിഴക്കേനട, നരസിംഹം, ശാസ്താംകുളങ്ങര, ആൽത്തറ, ഷൈമ, മുണ്ടുപാലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും.
അഡ്മിഷൻ ആരംഭിച്ചു
ചെങ്ങന്നൂർ ∙ ലില്ലി ലയൺസ് സ്പെഷൽ സ്കൂൾ & വൊക്കേഷനൽ ട്രെയ്നിങ് സെന്ററിൽ 2025-26 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. കേരള സർക്കാർ റജിസ്ട്രേഷനുള്ള ലില്ലി സ്കൂളിൽ ഓട്ടിസം, ഡൗൺ സിൻഡ്രോം, സെറിബ്രൽ പാൾസി, എഡിഎച്ച്ഡി മുതലായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഫിസിയോ, ഒക്യുപ്പേഷനൽ, ബിഹേവിയറൽ, സ്പീച്ച് തെറപ്പി എന്നിവയോടൊപ്പം എസ്സിഇആർടി പ്രകാരം വ്യക്തിഗത വിദ്യാഭ്യാസവും 18 വയസ്സ് കഴിഞ്ഞവർക്ക് തൊഴിൽ പരിശീലനവും നൽകുന്നു. 9497405700.