ആലപ്പുഴ∙ ദേശീയപാതയിൽ ജില്ലയിലെ ആദ്യ നടപ്പാലം പട്ടണക്കാട്ട്. 45 മീറ്റർ വീതിയിൽ ദേശീയപാത നിർമിക്കുന്നതോടെ കാൽനടയാത്രികർക്കു സുരക്ഷിതമായി റോഡ് കുറുകെ കടക്കാൻ വേണ്ടിയാണു നടപ്പാലം നിർമിക്കുന്നത്.
പട്ടണക്കാട് മിൽമ കാലിത്തീറ്റ പ്ലാന്റിന് സമീപത്താണ് ആദ്യത്തേതിന്റെ നിർമാണം പുരോഗമിക്കുന്നത്.സർവീസ് റോഡിന്റെ വശത്തെ നടപ്പാതയിൽ നിന്നാണു നടപ്പാലം ആരംഭിക്കുന്നത്. രണ്ടു മീറ്ററോളം വീതിയിലാണു പടികളും നടപ്പാലവും നിർമിക്കുന്നത്.
കോൺക്രീറ്റ് അടിത്തറയ്ക്കു മുകളിൽ ഇരുമ്പ് ബീമുകൾ ഘടിപ്പിച്ചാണു നടപ്പാലം നിർമിക്കുന്നത്. ദേശീയപാത മറികടക്കാൻ അടിപ്പാതകൾ ഇല്ലാത്ത സ്ഥലങ്ങളിലാണു നടപ്പാലം നിർമിക്കുന്നത്.
തുറവൂർ– പറവൂർ റീച്ചിൽ മാത്രം 18 സ്ഥലങ്ങളിൽ നടപ്പാലം നിർമിക്കുന്നുണ്ട്. സ്കൂളുകൾ, ആരാധനാലയങ്ങൾ, ചെറിയ ജംക്ഷനുകൾ എന്നിവിടങ്ങളിലാണു നടപ്പാലങ്ങൾ വരുന്നത്.
ദേശീയപാതയുടെ നിയമപ്രകാരം കാൽനടയാത്രക്കാർക്കായി ഇത്തരം സംവിധാനം ഒരുക്കുന്നത് അനുവദനീയമല്ല. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്താണു നടപടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]