മാന്നാർ ∙ എസ്എൻഡിപി യോഗം മാന്നാർ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ചതയ സംയുക്ത മഹാസമ്മേളനം ഉദ്ഘാടനവും മാന്നാർ എസ്എൻഡിപി യൂണിയൻ ഓഫിസ് കെട്ടിട സമർപ്പണവും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.ശ്രീനാരായണ ഗുരുദേവ ദർശന പ്രചരണത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന ഡോ.എം.എം.
ബഷീറിന്റെ സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മാന്നാറിലെ പത്രപ്രവർത്തകർക്കുള്ള പുരസ്കാര സമർപ്പണവും വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.
വെള്ളാപ്പള്ളി നടേശൻ കനിവ് പദ്ധതി പ്രകാരം വിവിധ ശാഖകളിൽ നിന്ന് തിരഞ്ഞെടുത്ത 300 കുടുംബാംഗങ്ങൾക്ക് ചികിത്സാ ധനസഹായം വിതരണം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യൻ ഗുരുധർമാനന്ദജിയുടെ ഫോട്ടോ യൂണിയൻ ഓഫിസിൽ അനാവരണം നടത്തിയും യൂണിയൻ പ്രഥമ കൺവീനർ ജയലാൽ.എസ് പടീത്തറയ്ക്ക് ആദരവും വിവിധ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള ആദരവും പുരസ്കാരവും രമേശ് ചെന്നിത്തല എംഎൽഎ സമ്മാനിച്ചു. ഔഷധി ചെയർപഴ്സൻ ശോഭന ജോർജ് യൂണിയൻ ഓഫിസ് നിർമാണ ശിൽപികൾക്കും സാങ്കേതിക വിദഗ്ദർക്കുമുള്ള ആദരവും പുരസ്കാരവും നൽകി.
സുജിത് തന്ത്രികൾ, രഞ്ജു അനന്ദഭദ്രത്ത് തന്ത്രികൾ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ ചതയ സന്ദേശം നൽകി. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ജോയിന്റ് കൺവീനർ പുഷ്പ ശശികുമാർ, എസ്എൻഡിപി യോഗം ഇൻസ്പെക്ടർ ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ, ചാരുംമൂട് യൂണിയൻ ചെയർമാൻ ഡോ.
എ.വി. ആനന്ദരാജ്, ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ, പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി.
രത്നകുമാരി (മാന്നാർ), പുഷ്പലത മധു (ബുധനൂർ), വിജയമ്മ ഫിലേന്ദ്രൻ (ചെന്നിത്തല), പഞ്ചായത്തംഗം സുജിത് ശ്രീരംഗം, ബിജെപി ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, ടി.കെ. അനിൽകുമാർ, രാജേന്ദ്രപ്രസാദ് അമൃത, ഹരി പാലമൂട്ടിൽ, പി.ബി.
സൂരജ്, അനീഷ് പി.ചേങ്കര, വനിതാസംഘം യൂണിയൻ ചെയർപഴ്സൻ ശശികല രഘുനാഥ്, ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ വത്സല മോഹൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബി.കെ. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനിൽ അമ്പിളി, കെ.ആർ.
മോഹനൻ, ഉമ താരാനാഥ്, കെ. വിശ്വനാഥൻ, ബിന്ദു ബാലൻ, കെ.
വിക്രമൻ ദ്വാരക, സുധിൻ പാമ്പാല, സുധാകരൻ സർഗം, പി. മോഹനൻ, രവി പി.കളീക്കൽ, എം.
ഉത്തമൻ, ബി. ബിനുരാജ്, കെ.വി.
സുരേഷ് കുമാർ, അപർണ ദിലീപ് എന്നിവർ പ്രസംഗിച്ചു.
സംയുക്ത ചതയ ഘോഷയാത്ര
സംഘടനാ ശക്തിയും ഈഴവ ജനവിഭാഗത്തിന്റെ ഐക്യവും വിളിച്ചോതി മാന്നാർ എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ സംയുക്ത ചതയ ഘോഷയാത്ര വെങ്കലനാടിനെ പീത സാഗരമാക്കി മാറ്റി. മാന്നാർ നായർ സമാജം എച്ച്എസ്എസ് മൈതാനിയിലെ ഗുരുധർമാനന്ദജി നഗറിൽ ആരംഭിച്ച ചതയ ഘോഷയാത്രയുടെ ഉദ്ഘാടനവും പതാക കൈമാറലും മന്ത്രി പി.
പ്രസാദ് നിർവഹിച്ചു. സംയുക്ത ചതയ ഘോഷയാത്രയിൽ മാന്നാർ യൂണിയന്റെ പരിധിയിൽ വരുന്ന മുഴുവൻ ശാഖകളിൽ നിന്നുമായി പതിനായിരക്കണക്കിന് ശ്രീനാരായണീയർ അണിനിരന്നു.
യൂണിയൻ ചെയർമാൻ കെ.എം.
ഹരിലാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, വനിതാസംഘം വൈസ് ചെയർപഴ്സൻ ബിനി സതീശൻ, വിജയലക്ഷമി, പ്രവദ രാജപ്പൻ, വിധു വിവേക്, മോജിഷ് മോഹൻ എന്നിവർ പ്രസംഗിച്ചു.
.മാന്നാർ യൂണിയൻ പ്രഥമ ചെയർമാന്റെ നാമധേയത്തിലുള്ള ഡോ. എം.പി.
വിജയകുമാർ നഗറായ സ്റ്റോർ ജംക്ഷനിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഘോഷയാത്ര സമാപിച്ചു.
ചെങ്ങന്നൂർ
∙ 97–ാം നമ്പർ ചെങ്ങന്നൂർ ടൗൺ ശാഖാ ഗുരുമന്ദിരത്തിൽ പ്രത്യേക പൂജകൾ, ചതയ സദ്യ, ഘോഷയാത്ര എന്നിവ നടത്തി. വിദ്യാഭ്യാസ അവാർഡ് ദാനവും ചതയദിന സമ്മേളനവും ശാഖ പ്രസിഡന്റ് കെ.ദേവദാസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം.ആർ.
വിജയകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിന്ധു എസ്.മുരളി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഭാസി ഇടനാട്, ലൈല ഗോപകുമാർ, ടി.
സുശീലൻ എന്നിവർ പ്രസംഗിച്ചു.
പെരിങ്ങാല
∙ 64–ാം നമ്പർ എസ്എൻഡിപി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. ജയന്തി സമ്മേളനം യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം രാജേഷ് സദാനന്ദൻ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ശിവരാമൻ കിണറ്റേത്ത് അധ്യക്ഷത വഹിച്ചു. ഗിരിജാ വിജയകുമാർ, പ്രവീൺ എൻ.പ്രഭ, പ്രസന്ന നടരാജൻ, ശോഭന എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]