ആലപ്പുഴ ∙ ജില്ലാക്കോടതി പാലം പുനർനിർമാണത്തിനു വേണ്ടി വാടക്കനാൽ തീരത്തെ മത്സ്യകന്യക ശിൽപം പൊളിച്ചുമാറ്റി പുതിയത് നിർമിക്കണമെന്ന് കേരള റോഡ് ഫണ്ട് ബോർഡിന്റെ (കെആർഎഫ്ബി) നിർദേശം. അടുത്ത ദിവസം കലക്ടറും, എംഎൽഎയും പങ്കെടുക്കുന്ന യോഗം ഇതു ചർച്ച ചെയ്യും. വിദഗ്ധ സമിതിയുടെ നിർദേശം യോഗത്തിൽ അംഗീകരിക്കുമെന്നാണു കെആർഎഫ്ബിയുടെ പ്രതീക്ഷ.
പൈലിങ് ജോലികൾ തുടരണമെങ്കിൽ മത്സ്യകന്യക ഇവിടെ നിന്നു നീക്കം ചെയ്യണം.
ഒരു വർഷമായി ഇതിനുള്ള ആലോചനകളും നടപടികളും നടത്തിയെങ്കിലും മത്സ്യകന്യക സംരക്ഷിക്കാൻ ഉചിതമായ തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ കെആർഎഫ്ബി വിദഗ്ധരും മറ്റും അടങ്ങുന്ന സമിതി നൽകിയ നിർദേശം മത്സ്യകന്യക നശിപ്പിച്ച്, പകരം ഇതുപോലെ മറ്റൊരു മത്സ്യകന്യക നിർമിക്കാനാണ്.
പുതിയ ശിൽപം എവിടെ സ്ഥാപിക്കണമെന്നു നിർദേശിച്ചിട്ടില്ല.
പ്രശസ്ത ശിൽപി കണിയാപുരം വിജയകുമാർ 1993ൽ ചെയ്ത മത്സ്യകന്യകയാണു ഇവിടെ നിന്നു നീക്കം ചെയ്യേണ്ടത്. അതിനു 40 ലക്ഷം രൂപ ചെലവ് വേണമെന്നാണ് സമിതിയുടെ നിർദേശം.
പിന്നീട് ഇതുപോലൊരു പുതിയ മത്സ്യകന്യകയുടെ ശിൽപം ചെയ്യാൻ 18.5 ലക്ഷം രൂപ ചെലവാകുമെന്നും സമിതി നിർദേശിക്കുന്നു. പാലത്തിനു വേണ്ടി 168 പൈലിങ് ചെയ്യേണ്ടതിൽ 73 എണ്ണം വടക്കേക്കരയിലാണ്. ഇതിൽ 68 എണ്ണം പൂർത്തിയായി.
ബാക്കി 5 എണ്ണത്തിൽ രണ്ടെണ്ണം മത്സ്യകന്യക സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ചെയ്യേണ്ടത്. മത്സ്യകന്യക മാറ്റിയാലേ ഈ രണ്ടെണ്ണം ഇവിടെ ചെയ്യാനാകൂ.
അടുത്ത ദിവസം കലക്ടറും എംഎൽഎയും പങ്കെടുക്കുന്ന യോഗം വിദഗ്ധ സമിതിയുടെ നിർദേശം അംഗീകരിച്ചു കൊടുക്കുമെന്നാണ് കെആർഎഫ്ബിയുടെ പ്രതീക്ഷ.
തീരുമാനം വൈകിയാൽ പാലം നിർമാണത്തിനു അനുവദിച്ചിട്ടുള്ള സമയം വീണ്ടും നഷ്ടപ്പെടും. ഇപ്പോൾ തന്നെ ഒരു വർഷത്തോളം വൈകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]