
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ ചിലയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യത
∙ കർണാടക തീരത്ത് മത്സ്യബന്ധനം പാടില്ല.
അധ്യാപക ഒഴിവ്
കൊല്ലകടവ് ∙ ഗവ.
മുഹമ്മദൻ ഹൈസ്കൂളിൽ കായികാധ്യാപകന്റെ ഒഴിവുണ്ട്. 10ന് രാവിലെ 10 ന് ഹാജരാകണം.
പൂർവ വിദ്യാർഥി സംഗമം
മാന്നാർ ∙ ഡിബി പമ്പാ കോളജ് ഗണിതശാസ്ത്ര വിഭാഗത്തിലെ പൂർവ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കുന്ന ‘പുനർജനി 2025’ 12 നു 10 ന് കോളജിൽ നടക്കും. 1978 മുതൽ 2025 വരെയുള്ള വിവിധ ബാച്ചുകളിലെ പൂർവ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കും.
വിവരങ്ങൾക്ക്: 90377 88163, 95445 98970.
സ്കോളർഷിപ്:അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ∙ സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽ പെട്ട മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന മാതാപിതാക്കളിൽ ആരെങ്കിലും മരിച്ച വിദ്യാർഥിനികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
കോഴ്സ് ആരംഭിച്ച് രണ്ടു മാസത്തിനകം www.egrantz.kerala.gov.in വെബ് പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കണം. സർക്കുലർ www.egrantz.kerala.gov.in, www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 04842983130.
ചമ്പക്കുളം മൂലം ജലോത്സവം: സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം
ആലപ്പുഴ∙ നാളെ ചമ്പക്കുളത്തു പമ്പയാറിൽ മൂലം വള്ളംകളി നടക്കുന്നതിനാൽ പമ്പയാറിൽ മാപ്പിളശ്ശേരി കടവ് മുതൽ തെക്കോട്ട് ഫിനിഷിങ് പോയിന്റ് വരെയുള്ള ഭാഗത്ത് സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പോർട്ട് ഓഫിസർ അറിയിച്ചു.
പവർലിഫ്റ്റിങ്: ജില്ലാ ടീം സിലക്ഷൻ ക്യാംപ് 13ന്
ആലപ്പുഴ∙ ഈ മാസം 24 മുതൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന സബ് ജൂനിയർ, ജൂനിയർ, സീനിയർ ആൻഡ് മാസ്റ്റേഴ്സ് (പുരുഷ-വനിത) ക്ലാസിക് ആൻഡ് എക്ക്വിപ്പ്ഡ് പവർലിഫ്റ്റിങ് മത്സരങ്ങളുടെ ജില്ലാ ടീം സിലക്ഷൻ ക്യാംപ് 13ന് രാവിലെ 10ന് ആലപ്പുഴ സ്വാമി ജിമ്മിൽ നടക്കും.
വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം എത്തണം. 9447722636,9447539688
അംശദായം ഓൺലൈനായി അടയ്ക്കണം
ആലപ്പുഴ∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡിൽ അംശദായം അടയ്ക്കുന്നത് പൂർണമായും ഓൺലൈൻ വഴിയാക്കിയതായി അധികൃതർ അറിയിച്ചു.
ഓഗസ്റ്റ് മുതൽ നേരിട്ട് പണം സ്വീകരിക്കില്ല. ഓൺലൈൻ സംവിധാനത്തിലേക്കു മാറാനായി ആവശ്യമായ രേഖകൾ സഹിതം ഓഫിസുമായി ബന്ധപ്പെടണം.
0477 2241455.
ആയുഷ് മിഷനിൽ ജോലി ഒഴിവ്
ആലപ്പുഴ∙ ദേശീയ ആയുഷ് മിഷൻ സ്ഥാപനങ്ങളിൽ ആയുർവേദ തെറാപ്പിസ്റ്റ്(പുരുഷൻ/സ്ത്രീ), മൾട്ടി പർപ്പസ് വർക്കർ, യോഗ ഇൻസ്ട്രക്ടർ, നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. 14,15,17,18 തീയതികളിലാണ് അഭിമുഖം.
www.nam.kerala.gov.in
സാഫിന്റെ ജീവനോപാധി പദ്ധതികളിൽ അപേക്ഷിക്കാം
മുഹമ്മ ∙സാഫ് മുഖേന നടപ്പാക്കുന്ന രണ്ട് ബദൽ ജീവനോപാധി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകളും വിവരങ്ങളും മത്സ്യഭവനുകൾ, സാഫിന്റെ നോഡൽ ഓഫീസ്, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം എന്നിവിടങ്ങളിലും www fisheries kerala gov.in, www safkerala.org എന്നീ വെബ് സൈറ്റുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 25ന് വൈകിട്ട് 5 വരെ അതാത് മത്സ്യഭവനുകളിൽ സ്വീകരിക്കുന്നതാണ്.
കായിക അധ്യാപകർ
തോട്ടപ്പള്ളി∙ നാലുചിറ ഗവ. ഹൈസ്കൂളിൽ കായിക അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്ക് മുഖാമുഖം 11ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
9497633552. മുഹമ്മ ∙ ചാരമംഗലം ഗവ.സംസ്കൃത ഹൈസ്കൂളിൽ യുപിഎസ്ടി കായിക അധ്യാപക തസ്തികകളിൽ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികൾ 9ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
വൈദ്യുതി മുടക്കം
ആലപ്പുഴ∙ ടൗൺ സെക്ഷനിൽ വഴിച്ചേരി പമ്പ്, എജെ പാർക്ക് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടും.
ആലപ്പുഴ∙ പാതിരപ്പള്ളി സെക്ഷനിൽ വലിയ വീട്, പാലച്ചിറ, എൻസി ജോൺ, മഞ്ഞില, കുറ്റിപ്പുറം എന്നിവിടങ്ങളിൽ ഇന്നു പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]