ചെങ്ങന്നൂർ ∙ തിരക്കേറിയ എംസി റോഡ് മുറിച്ചു കടക്കാൻ പെടാപ്പാട് പെടുകയാണു കാൽനടയാത്രക്കാർ. പലയിടത്തും സീബ്രാ വരകൾ മാഞ്ഞിട്ടു കാലമേറെയായി.
നഗരഹൃദയത്തിലെ ബഥേൽ ജംക്ഷനിൽ ഉൾപ്പെടെ ഇവ മാഞ്ഞു. സീബ്രാവരകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ വേഗം കുറയ്ക്കുന്നില്ല എന്നാണു കാൽനടയാത്രക്കാരുടെ പരാതി.
ഹോംഗാർഡോ പൊലീസോ ഡ്യൂട്ടിയിലുള്ള സമയത്തു റോഡ് മുറിച്ചു കടക്കാൻ സഹായിക്കാമെങ്കിലും അല്ലാത്ത സമയത്തു പ്രയാസമാണ്. ബസ് ബേ മാർക്കിങ്ങും നടത്താനുണ്ട്.
തെളിയാതെ വഴിവിളക്കുകളും
സൂചനാബോർഡുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പുതിയവ സ്ഥാപിക്കണമെന്നും വഴിവിളക്കുകൾ നന്നാക്കണമെന്നും ആവശ്യമുയരുന്നു. എംസി റോഡിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് എതിർവശത്ത് ഉൾപ്പെടെ ആവശ്യത്തിനു വെളിച്ചമില്ല.
ഇവിടെയുണ്ടായിരുന്ന വഴിവിളക്ക് വാഹനം ഇടിച്ചു തകർന്ന ശേഷം പുതിയതു സ്ഥാപിച്ചിട്ടില്ല. രാത്രി യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത് ഇവിടെയാണ്.
ആവശ്യത്തിനു വെളിച്ചമില്ലാത്തത് അപകടങ്ങൾക്കിടയാക്കും. എംസി റോഡിൽ പുതിയ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനെക്കുറിച്ചു കെഎസ്ടിപി ഏറെക്കാലമായി ആലോചിക്കുന്നെങ്കിലും നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]