ആലപ്പുഴ∙ സർക്കാർ ജോലി കിട്ടിയാൽ ചേരുന്നതിനു മുൻപ് ആളെപ്പറ്റി പൊലീസ് അന്വേഷിക്കും. വെരിഫിക്കേഷൻ എന്നാണു പേര്.
പക്ഷേ, വെരിഫിക്കേഷനു പോകുന്നയാൾ അവിടെക്കയറി ബന്ധം സ്ഥാപിച്ചാൽ അതു വെരിഫിക്കേഷനല്ല. കുടുംബം കലക്കലിനു വേറെയാണു പേര്.
ജില്ലാ ആസ്ഥാനത്തിനു സമീപത്തെ ഒരു സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ചുകാരനാണ് പിഎസ്സി പറഞ്ഞതിനപ്പുറം കയറി അന്വേഷിച്ചത്.
വെരിഫിക്കേഷൻ കഴിഞ്ഞുപോയ പൊലീസുകാരൻ ഫോണിൽ യുവതിയോടു നിരന്തരം അന്വേഷണമായി. അന്വേഷിച്ചന്വേഷിച്ച് രണ്ടുപേരും കുറച്ചങ്ങ് അടുത്തു.
എന്തോ സംശയം തോന്നി ഭർത്താവ് യുവതിയുടെ ഫോൺ പരിശോധിച്ചപ്പോഴാണു വെരിഫിക്കേഷൻ കഴിഞ്ഞും തുടരന്വേഷണം നടക്കുന്നതായി അറിഞ്ഞത്.
കുടുംബത്തിൽ അസ്വസ്ഥതയായി. പൊലീസുകാരൻ കുടുംബത്തിന് ഒരു കേസുകെട്ടാകുന്ന കാര്യം ഭർത്താവും അമ്മയും ചേർന്നു പരാതിയായി സ്റ്റേഷനിൽ അറിയിച്ചു.
പക്ഷേ, വെരിഫിക്കേഷന്റെ അനന്തര ഇടപെടലിൽ ആ പൊലീസുകാരൻ കാണിച്ച ഊർജസ്വലത ബാക്കി പൊലീസ് ഉദ്യോഗസ്ഥർ കാണിച്ചില്ല.
അന്വേഷണം നിലച്ചെന്നു പറയാൻ കഴിയില്ല. തുടങ്ങിയാലല്ലേ നിർത്താൻ പറ്റൂ.
ആ ഫയൽ തുറക്കാതിരിക്കാൻ മാത്രം ഉന്നത ബന്ധവും സ്വാധീനവുമൊക്കെ ആ ‘അന്വേഷണ’ ഉദ്യോഗസ്ഥന് ഉണ്ടായിരിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

