ചേർത്തല ∙ തേങ്ങയിടാൻ കയറിയതിനിടെ തെങ്ങിനു മുകളിൽവച്ചു പിടിവിട്ട് തെങ്ങുകയറ്റ യന്ത്രത്തിൽ കാൽ ഉടക്കി 40 അടിയോളം ഉയരത്തിൽ അരമണിക്കൂറോളം തലകീഴായി തൂങ്ങിക്കിടന്ന തൊഴിലാളിയെ സാഹസികമായി രക്ഷിച്ച് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ.ചേർത്തല ചക്കരക്കുളം നികർത്തിൽ വീട്ടിൽ വർഗീസ് (60) ആണ് ഇന്നലെ രാവിലെ മണവേലി സ്വദേശി ബാലകൃഷ്ണന്റെ വീട്ടിലെ തെങ്ങിനു മുകളിൽ കുടുങ്ങിയത്. മുൻപ് തെങ്ങ് വലിച്ചുകെട്ടിയിരുന്ന കമ്പി പൊട്ടിയതോടെ തെങ്ങ് ശക്തിയായി ആടിയുലഞ്ഞു, ഇതോടെ തെങ്ങിൽ നിന്നു വർഗീസിന്റെ പിടിവിട്ടുപോയി.
മെഷീനിൽ കാൽ ഉടക്കിയതിനാൽ താഴെ വീഴാതെ തലകീഴായി തൂങ്ങിക്കിടന്നു.
വീട്ടുടമ വിവരം അറിയിച്ചതനുസരിച്ച് സ്റ്റേഷൻ ഓഫിസർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
ലാഡർ ഉപയോഗിച്ച് തെങ്ങിനു മുകളിലേക്ക് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനായ ലെജി പി.ശേഖർ കയറിയെങ്കിലും ലാഡറിന്റെ ഉയരത്തിനും മുകളിലായിരുന്നു വർഗീസ് കുടുങ്ങിക്കിടന്നത്.
തുടർന്ന് തെങ്ങിലൂടെ പിടിച്ച് ലെജി മുകളിലേക്ക് കയറി വർഗീസിനു സമീപത്തെത്തി. കുടുങ്ങിക്കിടന്ന കാൽ മെഷീനിൽനിന്നു ഊരിപ്പോയതോടെ വർഗീസ് ലെജിയുടെ ദേഹത്തേക്കു വീണു.
വർഗീസിനെ ലെജി വീഴാതെ ചേർത്തുപിടിച്ചു, ഇതിനിടെ മറ്റൊരു ഉദ്യോഗസ്ഥനായ എസ്.ഉണ്ണിയും തെങ്ങിനു മുകളിലേക്ക് കയറി. ഇരുവരും ചേർന്ന് വർഗീസിനെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
സുരക്ഷ ഉറപ്പാക്കാനായി താഴെ വലയും വിരിച്ചിരുന്നു.വർഗീസിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിൽ പരുക്കുണ്ടെങ്കിലും അപകടനില തരണം ചെയ്തു.
വലിച്ചുകെട്ടിയിരുന്ന കമ്പി പൊട്ടിയതോടെ തെങ്ങ് ആടിയുലഞ്ഞു, പെട്ടെന്ന് കൈവിട്ടുപോയി.
മെഷീനിൽ കാൽ ഉടക്കിയതിനാലാണ് വീഴാതെ തൂങ്ങിക്കിടന്നത്. ഇല്ലായിരുന്നെങ്കിൽ താഴെ റോഡിലേക്ക് വീഴുമായിരുന്നു.
അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തിയതിനാൽ ജീവൻ തിരിച്ചുകിട്ടി.
വർഗീസ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

