ചെങ്ങന്നൂർ ∙ പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങൾ പഠിക്കുന്നതിനു മുൻപു പുത്തൻകാവ് ഗവ.യുപിഎസിലെ വിദ്യാർഥികൾ പഠിക്കേണ്ട ഒരു പാഠമുണ്ട്; മഴക്കാലത്ത് തെന്നി വീഴാതെ എങ്ങനെ സ്കൂളിൽ എത്താം എന്നത്.
ചെളി നിറഞ്ഞ്, വെള്ളക്കെട്ടുള്ള വഴിയിലൂടെ വീഴാതെ നടക്കുകയെന്ന പ്രായോഗിക പാഠമാണ് കഴിഞ്ഞ കുറെ നാളുകളായി കുട്ടികൾ പഠിക്കുന്നത്. മഴ പെയ്താൽ എൽപി വിഭാഗത്തിലേക്കുള്ള വഴിയേ നടന്നുപോകാൻ പോലും പ്രയാസമാണ്.
മതിലിന്റെ ഒരുഭാഗം ഈയിടെ നിലംപൊത്തി.
ബാക്കി ഭാഗം ഏതു നേരവും നിലംപൊത്തുമെന്ന നിലയിലാണ്. കഴിഞ്ഞ മാസം എഇഒ സ്ഥലം സന്ദർശിച്ചു മതിൽ നന്നാക്കണമെന്നു നിർദേശിച്ചിരുന്നു.
ചെളിവെള്ളം കിണറിനു ചുറ്റും എത്തുമെന്നതിനാൽ കിണർവെള്ളം മലിനമാകുന്ന സ്ഥിതിയുമുണ്ട്. ആവശ്യങ്ങൾ ഉന്നയിച്ചു നഗരസഭ സെക്രട്ടറിക്കു പല തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപമുയരുന്നു. ഫണ്ടിന്റെ കുറവ് മൂലമാണ് സ്കൂളിലെ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാതിരുന്നതെന്നും അടിയന്തര നടപടി സ്വീകരിക്കുമെന്നും കൗൺസിലർ ഓമന വർഗീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

