ആലപ്പുഴ ∙ കാലവർഷത്തിന്റെ വിടവാങ്ങലിനും തുലാവർഷത്തിന്റെ തുടക്കത്തിനും ഇടയിലുള്ള ദിവസങ്ങളിൽ ശക്തമായ മിന്നലും ചെറുപ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള മഴയ്ക്കും കാരണം കൂമ്പാര മേഘങ്ങളെന്നു (ക്യുമുലോനിംബസ്) കാലാവസ്ഥ വിദഗ്ധർ. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ പലഭാഗത്തും അപ്രതീക്ഷിതമായി പകൽ മിന്നൽ ഉണ്ടായിരുന്നു.
4നു രാവിലെ 11.30നു ചാറ്റൽ മഴയ്ക്കൊപ്പമുണ്ടായ മിന്നലിലാണു ഹരിപ്പാട് കാരിച്ചാലിൽ രണ്ടുപേർ മരിച്ചത്.
കൂടിയ ചൂടിനൊപ്പം മഴ മേഘങ്ങൾ കൂടിയെത്തുമ്പോഴാണ് ഉയരം കൂടിയ കൂമ്പാര മേഘങ്ങൾ രൂപപ്പെടുന്നതെന്നു കുസാറ്റിലെ സെന്റർ ഫോർ അറ്റ്മോസ്ഫറിക് റിസർച് മേധാവി ഡോ.എസ്.അഭിലാഷ് പറഞ്ഞു. കാലവർഷം തുടങ്ങുന്നതിനു തൊട്ടുമുൻപുള്ളതിനു സമാനമായ ചൂടാണ് ഇപ്പോൾ പകൽ അനുഭവപ്പെടുന്നത്.
ഇതിനൊപ്പം കാലവർഷത്തിന്റെ വിടവാങ്ങലിനു സമാനമായ ന്യൂനമർദങ്ങളും ചക്രവാതച്ചുഴികളും ഉൾപ്പെടെയുള്ള അന്തരീക്ഷ ഘടകങ്ങളുമാണുള്ളത്. ഇവയുടെ ഫലമായാണ് ഉയരം കൂടിയ മേഘങ്ങൾ രൂപപ്പെടുന്നത്.
ഇവയിൽ നിന്നാണു മിന്നലും ശക്തമായ മഴയും ഉണ്ടാകുന്നത്. ഉടൻ തന്നെ തുലാവർഷം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ പതിവിലും കൂടുതൽ തുലാവർഷം ലഭിക്കുമെന്നാണു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
കാലവർഷം പതിവിലും കൂടും എന്നായിരുന്നു പ്രവചനമെങ്കിലും 13% മഴ കുറവാണു രേഖപ്പെടുത്തിയത്. മേഘപാളികൾ ഒന്നിനു മേലെ ഒന്നായി 14–20 കിലോമീറ്റർ വരെ ഉയരത്തിൽ രൂപപ്പെടുന്നതിനെയാണ് കൂമ്പാര മേഘം എന്നു പറയുന്നത്.
ഒരു മണിക്കൂറിൽ താഴെ സമയം കൊണ്ട് രണ്ട് എവറസ്റ്റ് കൊടുമുടി മേൽക്കുമേൽ നിൽക്കുന്നത്ര ഉയരത്തിൽ കൂമ്പാര മേഘം രൂപപ്പെടും. അറബിക്കടലിലെ ചൂടു കൂടുന്നതാണ് കേരളത്തിൽ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കൂടാൻ കാരണമെന്നാണു ഗവേഷകർ പറയുന്നത്.
ഈ വർഷം കാലവർഷത്തിന്റെ തുടക്ക ദിനങ്ങളിലും സമാന സ്ഥിതിയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]