കാലാവസ്ഥ
∙ ചില സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
അധ്യാപക ഒഴിവ്
എടത്വ ∙ തലവടി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി (ജൂനിയർ ) ഹിന്ദി, എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് എന്നീ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 10ന് രാവിലെ 11ന് നടക്കും.
ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് സഹിതം എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ.
6238549688.
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ നോർത്ത് സെക്ഷനിൽ എസ് വിഹാർ, അവലൂക്കുന്ന് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. മാരാരിക്കുളം∙കെഎസ്ഇബി കലവൂർ സെക്ഷനിലെ കലവൂർ സൗത്ത്,മാവേലി,കലവൂർ ഈസ്റ്റ്,ചെറിയ കലവൂർ,പാർവതി ഐസ്,റജിസ്ട്രാർ ഓഫിസ്, മിനി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5.30 വരെയും ഐടിസി വെസ്റ്റ്,മണിമണ്ഡപം,അസാപ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 1 വരെയും വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ പോത്തശേരി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ ∙ മൂടാമ്പാടി, കിഴക്കേനട, കുഞ്ചൻ നമ്പ്യാർ സ്മാരകം,ശ്രീകുമാർ ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
ആലപ്പുഴ ∙ ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂളിൽ അൺ എയ്ഡഡ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 9ന് 11ന് സ്കൂൾ ഓഫിസിൽ. അമ്പലപ്പുഴ ∙ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക താൽക്കാലിക ഒഴിവിലേക്ക് മുഖാമുഖം 10ന് 10ന് സ്കൂൾ ഓഫിസിൽ നടക്കും.
പിഎസ്സി പരിശീലനം
ആലപ്പുഴ ∙ വടക്കനാര്യാട് ബ്യൂട്ടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സൗജന്യ പിഎസ്സി പരിശീലനവും പൊലീസ് ഫിസിക്കൽ പരിശീലനവും തുടങ്ങി.
92889 59059
നഴ്സിങ് അസിസ്റ്റന്റ് കോഴ്സിൽ സീറ്റൊഴിവ്
ആലപ്പുഴ∙ സ്കിൽ ആൻഡ് നോളജ് ഡവലപ്മെന്റ് സെന്റർ (എസ്കെഡിസി), കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് എസ്എസ്എൽസി, പ്ലസ്ടു യോഗ്യതയുള്ളവർക്കായി നടത്തുന്ന 6 മാസം ദൈർഘ്യമുള്ള ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിങ് അസിസ്റ്റന്റ്) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9496244701.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]