പൂച്ചാക്കൽ ∙ പൊലീസ് സ്റ്റേഷൻ – ആലുമാവുങ്കൽ, കൈത്തറി ജംക്ഷൻ – ചാപ്രക്കടവ് റോഡുകൾ തകർന്നു സഞ്ചാര യോഗ്യമല്ലാതായി. ചേർത്തല – അരൂക്കുറ്റി റൂട്ടിൽ പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ കവലയിൽ നിന്നു കിഴക്കോട്ടുള്ള റോഡുകളാണിത്.
വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ ഇതിലൂടെയുള്ള പതിവുയാത്രികരാണ്. രോഗികളുമായി ആശുപത്രിയിലേക്കുള്ള യാത്രയും പ്രയാസമാണ്.
റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ടീൻസ് കലാ –സാംസ്കാരിക വേദി നേതൃത്വത്തിൽ സമരപരിപാടികൾ കഴിഞ്ഞദിവസം നടത്തിയിരുന്നു. കൈത്തറി – ചാപ്രക്കടവ് റോഡിനു പാണാവള്ളി പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചെന്നും പൊലീസ് സ്റ്റേഷൻ – ആലുമാവുങ്കൽ റോഡിന് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപയും പാണാവള്ളി പഞ്ചായത്ത് 10 ലക്ഷം രൂപയും അനുവദിച്ചെന്നും ടെൻഡറായെന്നും മഴമൂലം നിർമാണം വൈകുന്നതാണെന്നും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]