മാരാരിക്കുളം∙ ആലപ്പുഴയിൽ തുടങ്ങി ചേർത്തല കുറിയമുട്ടം കായലിൽ അവസാനിക്കുന്ന എഎസ് കനാലിന്റെ അവസ്ഥ ശോചനീയം കനാലിന്റെ തൊണ്ണൂറു ശതമാനം ഒഴുക്കും നിലച്ചു കാടുകയറി തുടങ്ങി. പോളപ്പായൽ ശല്യം ജലാശയങ്ങളിലെ സാധാരണ വിഷയമാണെങ്കിലും തോട്ടിൽ കൂറ്റൻ കാടുവളരുന്നത് അപൂർവമാണ്. ഒരു കാലത്ത് ആലപ്പുഴ–ചേർത്തല മേഖലകളിലെ ഉൾപ്രദേശങ്ങളെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കാൻ പ്രധാന പങ്കുവഹിച്ച കനാലാണിത്.
അധികാരികളുടെ സമയബന്ധിതമായുള്ള ഇടപെടൽ ഇല്ലാത്തതിനാൽ തോട് കാടായി മാറി. ദേശീയപാത നിർമാണത്തിനായി കഞ്ഞിക്കുഴിയിൽ തോട് മൂടിയതും ദീർഘവീക്ഷണം ഇല്ലാതെയാണെന്ന ആരോപണവുമുണ്ട്. കൃത്യമായി കനാൽ വൃത്തിയാക്കിയാൽ കാലവർഷത്തിൽ ആലപ്പുഴയുടെ വടക്കൻ മേഖലകളിലും ചേർത്തല താലൂക്കിന്റെ തെക്കൻ പ്രദേശങ്ങളിലും ഉണ്ടാകുന്ന വെള്ളക്കെട്ടിന് പരിഹാരമാകും. എങ്കിലും ഉത്തരവാദപ്പെട്ടവർ ഉറക്കം നടിക്കുകയാണ് എന്ന ആക്ഷേപം ശക്തമാണ്.
രാത്രി കാലങ്ങളിൽ ഇവിടെ നിന്നും വിഷപാമ്പുകൾ ഇറങ്ങി സമീപത്തെ റോഡിൽ കുറുകെ കിടന്ന് പ്രദേശവാസികൾക്കും ദുരിതമാകുന്നുണ്ട്. കലവൂർ മുതൽ കഞ്ഞിക്കുഴി വരെ ഭൂരിഭാഗം പ്രദേശത്തും ഇതാണ് സ്ഥിതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]