ചെങ്ങന്നൂർ ∙ അമൃത് ഭാരത് പദ്ധതിയിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന്റെ നവീകരണത്തിന് ഈ മാസം അവസാനത്തോടെ ടെൻഡർ നടപടികൾ പൂർത്തിയായേക്കും. എറണാകുളം സൗത്ത്, തൃശൂർ, ചെങ്ങന്നൂർ സ്റ്റേഷനുകളുടെ നവീകരണമാണ് റെയിൽവേ ഈ ഘട്ടത്തിൽ നടത്തുന്നത്.
എറണാകുളം സൗത്ത്, തൃശൂർ സ്റ്റേഷനുകളുടെ നടപടികൾ പൂർത്തിയായ ശേഷമേ ചെങ്ങന്നൂൽ ടെൻഡർ നടപടികൾ പൂർത്തിയാകൂ. ചെങ്ങന്നൂരിൽ 220 കോടി രൂപ ആദ്യം പ്രഖ്യാപിച്ചെങ്കിലും പല തവണ വെട്ടിക്കുറച്ച ശേഷം 98.46 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
ടെൻഡർ നടപടികൾ പൂർത്തിയാകുന്നതിനു പിന്നാലെ പഴയ കെട്ടിടം പൊളിച്ചുനീക്കും. ശബരിമല തീർഥാടകർക്കു ബുദ്ധിമുട്ടാകുമെന്നതിനാൽ മണ്ഡലകാലത്തിനു ശേഷമാകും പ്രധാന കെട്ടിടം പൊളിക്കുക.
2ഘട്ടങ്ങളിലായി വികസനം നടപ്പാക്കും. ആദ്യഘട്ടത്തിൽ ടെർമിനൽ ബിൽഡിങ്, പാർക്കിങ് ഏരിയ നവീകരണം, ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ്, തീർഥാടകർക്കായി മൂന്നു നിലകളിൽ പിൽഗ്രിം ഷെൽട്ടർ, സബ് സ്റ്റേഷൻ, എസ്ടിപി പ്ലാന്റ്, പുതിയ ആർപിഎഫ് സ്റ്റേഷൻ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ എന്നിവ സ്ഥാപിക്കും.
2–ാം ഘട്ടത്തിൽ കൊമേഴ്സ്യൽ വിഭാഗത്തിനു കെട്ടിടം, സ്വകാര്യബസ് സ്റ്റാൻഡിലേക്കുള്ള ഉയരപ്പാത, മൾട്ടി ലവൽ പാർക്കിങ് സംവിധാനം എന്നിവ ഒരുക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]