ആലപ്പുഴ∙ 30 അടി വലുപ്പമുള്ള കൂറ്റൻ അത്തപ്പൂക്കളം കൗതുകമായി. നഗരസഭയിലെ കൊറ്റംകുളങ്ങര വാർഡിൽ വേലിയാകുളങ്ങരയിലാണ് അറുപതോളം യുവാക്കൾ ചേർന്ന് ഭീമൻ അത്തപ്പൂക്കളം ഒരുക്കിയത്.
കഴിഞ്ഞ 26 വർഷമായി ഇവരുടെ കൂട്ടായ്മ ഭീമൻ അത്തപ്പൂക്കളം ഒരുക്കാറുണ്ട്. മുൻ മുഖ്യമന്ത്രി അച്യുതാനന്ദന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ മുഖം ഇത്തവണ പൂക്കളത്തിനുള്ളിൽ സജ്ജീകരിച്ചിരുന്നു. രണ്ടു മാസത്തെ പ്രയത്ന ഫലമായിട്ടാണ് പൂക്കളം ഒരുങ്ങിയത്.
പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ജി.ബിജുമോൻ അധ്യക്ഷത വഹിച്ചു.
നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ, ബിനു പനക്കൽ, ശരത്ത് കാക്കശ്ശേരി, സിനിമ സംവിധായകൻ ഷാഹീ കബീർ, വി.എസ്.സലിം, ജി.മോനി, റനാസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]