കിടങ്ങറ ∙ വള്ളംകളി പ്രേമികൾക്ക് ആവേശമായി വെളിയനാട് ജയശ്രീ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ വെളിയനാട് ജലോത്സവം. ∙ ഒറ്റത്തുഴ വിഭാഗത്തിൽ മാധവ് ഒന്നാം സ്ഥാനവും കാർത്തികേയൻ രണ്ടാം സ്ഥാനവും വനിത വിഭാഗത്തിൽ സജിനി വെളിയനാട് ഒന്നാം സ്ഥാനവും ലിൻസി രണ്ടാം സ്ഥാനവും നേടി. ∙ ഇരട്ടത്തുഴ വിഭാഗം: കോരത്താൻ വേലി (ഒന്നാംസ്ഥാനം), വേടൻ (രണ്ടാംസ്ഥാനം). ∙ 3 തുഴ വിഭാഗം: മുണ്ടയ്ക്കൽ (ഒന്നാംസ്ഥാനം), കെജിആർ ബോയ്സ് (രണ്ടാംസ്ഥാനം).
∙ 5 തുഴ വിഭാഗം: മിഖായേൽ (ഒന്നാംസ്ഥാനം), അർജുൻ (രണ്ടാംസ്ഥാനം). ∙ 7 തുഴ വിഭാഗം: ടാർസൻ (ഒന്നാംസ്ഥാനം).
∙ 14 തുഴ വിഭാഗം: പുളിവേലിൽ (ഒന്നാംസ്ഥാനം), അനന്യ വള്ളം (രണ്ടാംസ്ഥാനം).
ജലോത്സവവും ഓണാഘോഷവും ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ എം.വി.പ്രിയ ഉദ്ഘാടനം ചെയ്തു. ആർസി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.
പഞ്ചായത്തംഗം സഞ്ജു ബിനോജ് സാംസ്കാരിക ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം രാജേഷ്കുമാർ പതാക ഉയർത്തി.
ചലച്ചിത്രതാരം പ്രമോദ് വെളിയനാട്, രാമങ്കരി പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പി.മുരുകനും ചേർന്നു സമ്മാനം വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാർ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ വിജയിച്ചവരെ ആദരിച്ചു.
ക്ലബ് പ്രസിഡന്റ് പി.സി.മോനിച്ചൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.അഭിലാഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രീതി സജി, സി.വി.രാജീവ്, എം.വി.വിശ്വംഭരൻ, പഞ്ചായത്തംഗങ്ങളായ കെ.എസ്.ബിനീഷ്, അനു ഏബ്രഹാം, സനൽകുമാർ, ക്ലബ് സെക്രട്ടറി സന്തോഷ് തോമസ്, കൺവീനർ ഷിബു ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]